ഐസിപിഎഫ് ത്രിദിന വിർച്വൽ റിട്രീറ്റ് മെയ് 13ന് ആരംഭം

0
823

ഷാജൻ മുട്ടത്ത്

തിരുവല്ല:  ഐസിപിഎഫിന്റെ ആഭിമുഖ്യത്തിൽ വിർച്ച്വൽ റിട്രീറ്റ് മെയ് 13,14,15 (ബുധൻ,വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഫെയ്സ്ബുക് ലൈവായി നടക്കും. ക്രിസ്തു കേന്ദ്രീകൃത ജീവിതം എന്നതാണ് ചിന്താവിഷയം. ദിവസവും രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 04.30 വരെയാണ് പ്രോഗ്രാം. വിവിധഭാഷകളിലുള്ള ഗാനങ്ങൾ, സന്ദേശങ്ങൾ, ജീവിതസാക്ഷ്യങ്ങൾ, കോറോണാനന്തര ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി ചർച്ച, ചോദ്യോത്തരവേള, പ്രേക്ഷകർക്കും പങ്കുചേരാൻ കഴിയുന്ന ക്രിയാത്മകമായ പ്രവർത്തനങ്ങൾ എന്നിവ ഉണ്ടായിരിക്കും. തെക്കൻ കേരളം, കർണാടക, വടക്കേ ഇന്ത്യ, വടക്കുപടിഞ്ഞാറ് മേഖലകളിൽ നിന്ന് മെയ് 13നും മലബാർ, തമിഴ്നാട്, മധ്യഭാരതം, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ മേഖലകളിൽ നിന്ന് മെയ് 14നും ആന്ധ്ര, തെലങ്കാന, ബിഹാർ-ഒഡീഷ, അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള കിഴക്കൻ മേഖല എന്നിവിടങ്ങളിൽ നിന്ന് മെയ് 15നും ലോകമെമ്പാടുമുള്ളവർക്ക് ഇന്റർ കോളേജിയറ്റ് പ്രയർ ഫെലോഷിപ്പ്(facebook.com/icpfofficial) എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ഈ റിട്രീറ്റ് തത്സമയം ലഭ്യമാകും. ഐസിപിഎഫിന്റെ ഈ പ്രഥമസംരംഭത്തിന് സാക്ഷികളാകുവാൻ ആഗോള വിശ്വാസസമൂഹത്തെ ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി ഡോക്ടർ ജയിംസ് ജോർജ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here