ഹെറാൾഡ് ഓഫ് ഹോപ്പ് പ്രകാശനം ചെയ്തു
കട്ടപ്പന : ഇടുക്കിയിലെ ഹൈറേഞ്ച് പാസ്റ്റേഴ്സ് ഫെലോഷിപ്പ് ആരംഭിച്ച ക്രിസ്ത്യൻ വാർത്ത പത്രികയായ ഹെറാൾഡ് ഓഫ് ഹോപ്പിന്റെ പ്രകാശനം കട്ടപ്പനയിൽ നടന്നു. പാസ്റ്റർ സുമേഷ് കെ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ എഡിറ്റർ പാസ്റ്റർ സന്തോഷ് ഇടക്കര ഇവാഞ്ചലിക്കൽ അസംബ്ലി പ്രസിഡണ്ട് പാസ്റ്റർ എൻ എം പൗലോസിന് നൽകി പ്രകാശനം നിർവഹിച്ചു.
എച്ച്.പി.എഫ്. പ്രസിഡണ്ട് പാസ്റ്റർ യു.എ.സണ്ണി മുഖ്യ സന്ദേശം നൽകിയ സമ്മേളനത്തിൽ സെക്രട്ടറി പാസ്റ്റർ മോൻസി മാത്യു പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. പാസ്റ്റർമാരായ യു.എ. സണ്ണി, സന്തോഷ് ഇടക്കര, അലക്സ് കട്ടപ്പന, പ്രിൻസ് മറ്റപ്പള്ളി, തോമസ് ജോൺ, ഡി. ജോണിച്ചൻ , മോൻസി മാത്യു, ലിജു എം സാമുവൽ എന്നിവരാണ് പത്രാധിപ സമിതി അംഗങ്ങൾ.
സമ്മേളനത്തിൽ പാസ്റ്റർമാരായ രാജേഷ് കാഞ്ചിയാർ, എം. എം. ബാബു, ജോസഫ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.