ആയിരങ്ങൾ യാത്രാമൊഴി ചൊല്ലി; പാസ്റ്റർ റോയിച്ചന് പ്രത്യാശയോടെ വിട

0
2510

കുമളി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തേക്കടി സെന്റെറിൽപെട്ട ലബ്ബക്കട ഗിൽഗാൽ സഭയുടെ ശുശ്രൂഷകനും കുമളി അമരാവതി കാവുങ്കൽ വീട്ടിൽ പരേതനായ മത്തായി ജോണിന്റെ മകനും ആയ പാസ്റ്റർ റോയിച്ചന്(45) സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ള ആയിരങ്ങൾ യാത്രാമൊഴി ചൊല്ലി. ബൈപ്പാസ് സർജറി യോടുള്ള ബന്ധത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച്
ജൂൺ 1 ന് രാവിലെ 4 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ട
പാസ്റ്റർ റോയിച്ചന്റെ സംസ്കാരം 2-ാം തീയതി 5 മണിക്ക് തേക്കടി സെന്ററിന്റെ ആറാം മൈലിൽ ഉള്ള സെമിത്തേരിയിൽ ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി. സി. എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോണിന്റെ അധ്യക്ഷതയിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, എം. ടി.തോമസ്(കട്ടപ്പന), എം. ഐ.കുര്യൻ(കുമളി), കെ.ജെ. മാത്യു (കാനം) ജോബി ജോസഫ്, ഡാനിയൽ ജോൺ,ബിജു വറുഗീസ്, പിസി തോമസ്, തോമസ് എബ്രഹാം, സന്തോഷ് ഇടക്കര, കെ.വി.വറുഗീസ്,പി ജെ പോൾ, കെകെ സാംകുട്ടി, പിസി മാത്യു, വി.ജി.പീറ്റർ,പിഎം ജോസഫ്,സാബു ഏബ്രഹാം, ടി ജെ തോമസ്, കെസി രാജൻ, ബിനു ഡേവിഡ്സൺ, സംകുട്ടി ചാക്കോ, സഹോദരന്മാരായ സണ്ണി മുളമൂട്ടിൽ, ബിനു ജോസഫ് വടശ്ശേരിക്കര, ബിജു രാമക്കൽമേട്,ഷിജോ ജോസഫ് , ബോബി തോമസ്,കെ ടി തോമസ്, കെ.ജി.ബിനോയ് എന്നിവർ അനുശോചന സന്ദേശങ്ങൾ അറിയിച്ചു.
കഴിഞ്ഞ 25 വർഷമായി കർതൃ ശുശ്രൂഷയിൽ പ്രയോജനപ്പെടുന്ന ദൈവത്തിന്റ ദാസന്റെ ഹൃദയ വാൽവിൽ ഉണ്ടായ നാല് ബ്ലോക്കുകൾ നിമിത്തം മേയ് 28 ന് ബൈപാസ്സ് സർജറിക്ക്‌ വിധേയനായിരുന്നു.
കൊട്ടാരക്കര കേരള ക്രിസ്ത്യൻ ബൈബിൾ കോളേജിൽ ബി.ടി.എച്ചും കുമ്പനാട് ഐ.ബി.സി.യിൽ തുടർപഠനവും നടത്തിയ ദൈവദാസൻ കഴിഞ്ഞ 25 വർഷത്തിനിടെ എട്ടോളം സഭകളിൽ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. വേദ അധ്യാപകനും പരസ്യയോഗ പ്രസംഗകനും ആയിരുന്ന പാസ്റ്റർ റോയിച്ചന്റ ഭാര്യ ജെസ്സി അനുഗ്രഹീത ഗായികയാണ്. മക്കൾ അലക്സ് (16), ആഷേർ(4) എന്നിവർ വിദ്യാർത്ഥികൾ ആണ്. ഐ.പി.സി.
തേക്കടി സെൻറർ ജോയിന്റ് സെക്രട്ടറിയും ഫാദേഴ്സ് ലൗ ചിൽഡ്രെൻസ് മിനിസ്ട്രി പ്രസിഡന്റും ആയിരുന്നു.
ദു:ഖത്തിലായിരിക്കുന്ന കുടുംബത്തിനായ് പ്രാർത്ഥിക്കുക.

വാർത്ത: സന്തോഷ് ഇടക്കര

LEAVE A REPLY

Please enter your comment!
Please enter your name here