പി.വൈ.പി.എ ഇടുക്കി സോണൽ ക്യാമ്പ് -kainos’19 നു അനുഗ്രഹീത സമാപനം

0
506

മൂന്നാർ : പി.വൈ.പി.എ ഇടുക്കി സോണൽ ക്യാമ്പ് -kainos’19 നു അനുഗ്രഹീത സമാപനം. ഒക്ടോ. ഞായറാഴ്ച വൈകുന്നേരം ഐപിസി മൂന്നാർ സെന്റർ മിനിസ്റ്റർ ഉൽഘാടനം ചെയ്തു. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നതിൽക്കുന്നതിൽ സമാപന  സന്ദേശം നല്കി.. 

ക്യാമ്പ് തീമിനെ (ക്യാമ്പ് തീം:Munnar (3R)Renew, Reformation & Revival) ആസ്പദമാക്കി Pr. ബാബു ചെറിയാൻ, Pr.ജേക്കബ് ജോർജ്, Pr. അജി ആന്റണി, Br. ലൈജു ജോർജ് കുന്നത്ത്, പാസ്റ്റർ രതീഷ് ഏലപ്പാറ, Pr.സിനോജ് ജോർജ് കായംകുളം എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. ജോയൽ പടവത് ഗാന ശുശ്രുഷകൾക്കു നേതൃത്വം നല്കി.  പി.വൈ.പി.എ മുൻ സംസ്ഥാന പ്രസിഡന്റ്‌ സുധി എബ്രഹാം കല്ലുങ്കൽ , സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്തോഷ്‌ എം പീറ്റർ, ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ ജോയി പെരുമ്പാവൂർ, ഇടുക്കി വെസ്റ്റ് സെന്റർ മിനിസ്റ്റർ പോൾ രാജ് എന്നിവർ ആശംസകൾ അറിയിച്ചു..
സോണൽ പ്രസിഡന്റ്‌: Adv.ജോൺലി ജോഷി, സെക്രട്ടറി: സുമേഷ് മാണി, ജോയിന്റ് സെക്രട്ടറി: പാസ്റ്റർ ബൈജു ചാക്കോ, ട്രഷറർ ജെസ്വിൻ ജോൺസൻ, പബ്ലിസിറ്റി കൺവീനർ മനു എം. പി.  ക്യാമ്പ് കൺവീനർ.പാസ്റ്റർ ബിജു എം.ആർ, കോഡിനേറ്റർ സാവൻ അമ്പാടി എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിൽ ഏകദേശം 170 ഓളം പേർ പങ്കെടുത്തു.

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here