ആറു പതിറ്റാണ്ടിൻ്റെ പ്രൗഢി; പ്രവർത്തന മികവിൻ്റെ ജൂബിലി തിളക്കത്തിൽ ഇന്ത്യ എവരി ഹോം ക്രൂസേഡ്

ആറു പതിറ്റാണ്ടിൻ്റെ പ്രൗഢി; പ്രവർത്തന മികവിൻ്റെ ജൂബിലി തിളക്കത്തിൽ ഇന്ത്യ എവരി ഹോം ക്രൂസേഡ്

കോട്ടയം: ഭാരതത്തിലേയും മലങ്കരയിലേയും സുവിശേഷമുന്നേറ്റത്തിനു ഏറെ സംഭാവനയും ഊർജവും പകർന്ന പ്രമുഖ സുവിശേഷ സംഘടനയായ എവരി ഹോം ഫോർ ക്രൈസ്റ്റ് ഇൻ്റർനാഷണലിൻ്റെ ഇന്ത്യൻ വിഭാഗമായ ഇന്ത്യാ എവരി ഹോം ക്രൂസേഡിനു ആറു പതിറ്റാണ്ടിന്റെ പ്രവർത്തന മികവ്. 

1964ൽ വിവിധ സംസ്‌ഥാനങ്ങളിൽ  പ്രാർത്ഥിച്ചാരംഭിച്ചു. കേരളത്തിൽ സി. ജോർജ് സാറിന്റെ നേതൃത്വത്തിലാണ് ആരംഭം കുറിച്ചത്. 

വജ്രജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ വിവിധയിടങ്ങളിൽ ആത്മീയ സംഗമങ്ങളും പ്രവർത്തക സമ്മേളനങ്ങളും കൂട്ടായ്മകളും നടക്കും.

കോഴിക്കോട് : ഒക്ടോ.19 നു കോഴിക്കോട് പെന്തെക്കോസ്‌തു സഭാഹാളിൽ പകൽ മീറ്റിംഗ് നടക്കും. രാവിലെ 9.30 നു ആരംഭിക്കുന്ന സെമിനാറിൽ ഇവാ. ബോബി തോമസ് മുക്കൂട്ടുതറ, പാസ്റ്റർ അജി ജോൺ, ഇവ. അജി എബ്രഹാം എന്നിവർ ക്ലാസുകൾ നയിക്കും. വൈകിട്ട് 6.30നു നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പാസ്റ്റർ കെ. കെ. മാത്യു മുഖ്യ സന്ദേശം നല്കും. 

തൃശ്ശൂർ : ഒക്ടോബർ 20ന് വൈകിട്ട് 5.30 ന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും.

തിരുവനന്തപുരം: ഒക്ടോബർ 22ന് വൈകിട്ട് 6.30 മുതൽ തിരുവനന്തപുരം ലൈഫ് ഫെലോഷിപ്പ് സഭയിൽ നടക്കുന്ന സമ്മേളനത്തിൽ ഇവ. സാജു മാത്യു മുഖ്യ സന്ദേശം നൽകും.

കോട്ടയം: ഒക്ടോ.24നു കോട്ടയം ക്യാമ്പസ് ക്രൂസേഡ് ഹാളിൽ രാവിലെ 9.30നു സെമിനാറും മുൻകാല പ്രവർത്തകരെ ആദരിക്കലും നടക്കും. ഇവാ.ജോർജ് കോശി മൈലപ്ര ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. വൈകിട്ട് 5.30 നു കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ജൂബിലി സ്തോത്ര ശുശ്രൂഷ നടക്കും. ഇവാ.റെനി ജോർജ് മുഖ്യപ്രഭാഷണം നടത്തും. 

കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം എവരി ഹോം ക്രൂസേഡിനോടൊപ്പം പ്രവർത്തിച്ച പ്രവർത്തകരും സഭാ നേതാക്കളും മിഷനറിമാരും അഭ്യുദയകാംക്ഷികളും പങ്കെടുക്കും. വടക്കേ ഇന്ത്യൻ മിഷനറിമാർ സാക്ഷ്യങ്ങൾ പങ്കുവയ്ക്കും. 

ക്രിസ്‌തുവിനെ എല്ലാവരിലേക്കും എല്ലായിടത്തും എല്ലാ തലമുറയിലേക്കും എത്തിക്കുക എന്ന ദർശനത്തോടെ പ്രാദേശിക സഭകളെ പ്രചോദിപ്പിക്കാനും ശാക്തീകരിപ്പാനും ശ്രദ്ധാപൂർവം സംഘടന തങ്ങളുടെ ദൗത്യത്തിൽ മുന്നേറുന്നതായും കർത്താവിൻ്റെ സുവിശേഷം സകല ജാതികളോടും അറിയിക്കുക എന്ന മഹാനിയോഗത്തിൽ ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലുമായി ലക്ഷോപലക്ഷം വീടുകൾ സന്ദർശിക്കുവാനും സുവിശേഷ ലഘുലേഖകൾ വിതരണം ചെയ്യുവാനും, വ്യക്തിപരമായി ആളുകളെ കണ്ടു സുവിശേഷം അറിയിക്കുവാനും ദൈവം കൃപ ചെയ്‌തതയായും പ്രവർത്തനങ്ങളുടെ ഫലമായി പതിനായിരങ്ങൾ രക്ഷിക്കപെടുവാനും ഭാരതത്തിൽ നൂറു കണക്കിന് സഭകൾ സ്‌ഥാപിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്നും കേരളാ ഘടകം മാനേജർ ഇവാ. അജി എബ്രഹാം ഗുഡ്ന്യൂസിനോട് പറഞ്ഞു.

Advertisement

Advertisement