ഇന്റർനാഷണൽ ഫുൾ ഗോസ്പൽ അസ്സബ്ലി ജനറൽ കൺവെൻഷൻ ഫെബ്രു. 21 മുതൽ

ഇന്റർനാഷണൽ ഫുൾ ഗോസ്പൽ അസ്സബ്ലി ജനറൽ കൺവെൻഷൻ ഫെബ്രു. 21 മുതൽ

തിരുവനന്തപുരം : ഇന്റർനാഷണൽ ഫുൾ ഗോസ്പൽ അസ്സബ്ലി ജനറൽ കൺവെൻഷൻ കാട്ടാക്കട ദേവി ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 21 മുതൽ 23 വരെ നടക്കും.

ജനറൽ വൈസ് പ്രസിഡന്റ്‌ റവ. സ്കറിയ തോമസ് ഉത്ഘാടനം ചെയ്യും.  പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ റവ. ഡോ. കെ. ജെ മാത്യു, പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ, പാസ്റ്റർ സെബാസ്റ്റ്യൻ പി എസ് എന്നിവർ പ്രഭാഷണം നടത്തും. ഗാനശുശ്രുഷക്ക് എബനെസ്ർ ഗോസ്പൽ ടീം നേതൃത്വം നൽകും.

വെള്ളി, ശനി പകൽ സമയങ്ങളിൽ വനിതാ സമ്മേളനം, യുവജന സമ്മേളനം എന്നിവ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോട് യോഗം അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 996136 3315, 70225 71840.