ആറു പതിറ്റാണ്ടിൻ്റെ പ്രൗഢി ; ചരിത്രവഴികൾ മറക്കാതെ ഇന്ത്യ എവരിഹോം ക്രൂസേഡ്

ആറു പതിറ്റാണ്ടിൻ്റെ പ്രൗഢി ; ചരിത്രവഴികൾ മറക്കാതെ ഇന്ത്യ എവരിഹോം ക്രൂസേഡ്

വാർത്ത: ഇവാ.എം.പി ജോൺസൺ 

കോട്ടയം: ആറു പതിറ്റാണ്ടിൻ്റെ ജൂബിലി തേജസിൻ്റെ നിറവിൽ ചരിത്രത്തിലിടം നേടിയ ഇന്ത്യാ എവരി ഹോം ക്രൂസേഡിൻ്റെ ഡയമൻറ് ജൂബിലി സമ്മേളനം അക്ഷര നഗരിയിൽ ഒക്ടോ. 24 ന് നടക്കും.

രാവിലെ 9.30 ന് കോട്ടയം ഇന്ത്യാ  ക്യാമ്പസ്‌ ക്രൂസേഡ് ഓഡിറ്റോറിയത്തി ൽ നടക്കുന്ന മിഷനറി സെമിനാറിൽ ' സഭയും ദൗത്യവും ' എന്ന വിഷയത്തെ ആസ്പദമാക്കി ഇവാ.അജി എബ്രഹാം, ഇവാ.ജോർജ് കോശി മൈലപ്ര എന്നിവർ ക്ലാസ്സുകൾ എടുക്കും. എവെരി ഹോം ക്രൂസേഡ് മുൻകാല പ്രവർത്തകരെ ആദരിക്കും. 60 വർഷത്തെ ചരിത്രങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള സുവനീർ പ്രകാശനവും നടക്കും. 

വൈകിട്ട് 5:30 ന് കോട്ടയം കെപിഎസ് മേനോൻ ഹാളിൽ ഡയമെണ്ട് ജൂബിലി സ്തോത്ര പ്രാർത്ഥന നടക്കും. റവ.ജേക്കബ് ആന്റണി ഉദ്ഘാടനം ചെയ്യും. ജോർജ് കോശി, മൈലപ്ര അധ്യക്ഷത വഹിക്കും. ഇവാ. അജി എബ്രഹാം മിഷൻ പ്രസൻ്റേഷൻ നടത്തും. ഇവാ.റെനി ജോർജ് മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.

ഇവാ. ബിനോയ്‌ ചെറിയാൻ & ടീം സംഗീത ശുശ്രൂഷക്ക് നേതൃത്വം നല്കും.