ലോക പ്രാർത്ഥനദിനത്തിൽ തിമഥി ഇൻസ്റ്റിറ്റ്യൂട്ടും അണിചേരും

0
434

തിരുവല്ല: ലോക പ്രാർത്ഥനാ ദിനമായ നവംബർ 10 ഞായറാഴ്ച ലോക വ്യാപകമായി സുവിശേഷം നിമിത്തം പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിനുവണ്ടിയുള്ള പ്രാർത്ഥനദിനത്തിൽ പങ്ക് ചേരാൻ ആഹ്വാനം ചെയ്ത് കുട്ടികളുടെ ഇടയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കേരളത്തിലെ പ്രസ്ഥാങ്ങളിലൊന്നായ തിമഥി ഇൻസ്റ്റിറ്റ്യൂട്ടും. ലോക രാജ്യങ്ങളിൽ സുവിശേഷം നിമിത്തം പീഡനം അനുഭവിക്കുന്ന മിഷണറിമാരെയും അവരുടെ കുഞ്ഞുങ്ങളെയും ഓർത്തു പ്രാർത്ഥിക്കേണ്ടത് ഇന്നത്തെ സഭയുടെ പ്രഥമ ദൗത്യങ്ങളിലൊന്നായിരിക്കണമെന്ന് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് മിഷൻ ഇൻ ചാർജ് പാസ്റ്റർ സാലു വർഗീസ് പറഞ്ഞു. നവംബർ10നു തിമഥി ഇൻസ്റ്റിറ്റ്യൂട്ടും അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങളും ഈ പ്രാർത്ഥനദിനത്തിൽ പങ്കാളികൾ ആകുമെന്നും അറിയിച്ചു.
വേൾഡ് ഇവാഞ്ചലിക്കൽ അലയൻസിന്റെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം നിമിത്തം പീഡിപ്പിക്കപ്പെടുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥനക്കായി നവംബർ10 ഞായറാഴ്ച വേർതിരിക്കാൻ ആഹ്വാനം. സഭയ്ക്കുവേണ്ടിയുള്ള ഈ പ്രത്യേക അന്താരാഷ്ട്ര പ്രാർത്ഥന ദിനത്തിൽ ലോകമെമ്പാടുമുള്ള വിവിധ ഗ്രൂപ്പുകളും സഭകളും ഭാഗമാകുന്നു. അന്താരാഷ്ട്ര പ്രാർഥനാദിനത്തിൽ ഈ വർഷത്തെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ഉപദ്രവിക്കപ്പെടുന്നു, പക്ഷേ ഉപേക്ഷിക്കപ്പെടുന്നില്ല.”(“Persecuted but not abandoned.”) എന്ന വിഷയമാണ്.
അമേരിക്കയിലെ പ്രമുഖ ക്രിസ്ത്യൻ ഗ്രൂപ്പായ ഓപ്പൺ ഡോർസിന്റെ കണക്ക് പ്രകാരം ലോകമെമ്പാടും ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ 245 ദശലക്ഷത്തിലധികം ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു എന്നാണ്.
2019ലെ പ്രാർത്ഥന ദിനത്തിൽ ഇന്ത്യക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് പ്രത്യേക ശ്രദ്ധ നല്കണമെന്ന് ഓപ്പൺ ഡോർസ് ആഹ്വാനം ചെയ്തത്. നിലവിൽ ഓപ്പൺ ഡോർസിന്റെ കണക്കുകൾ പ്രകാരം ലോകത്തിൽ ക്രിസ്ത്യാനികളെ ഏറ്റവും മാരകമായി പീഡിപ്പിക്കുന്നവരുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് ഇൻഡ്യ.

LEAVE A REPLY

Please enter your comment!
Please enter your name here