അമേരിക്കയിൽ സ്കൂളിൽ  വെടിവെയ്പ്പ്;  മൂന്ന് പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ സ്കൂളിൽ  വെടിവെയ്പ്പ്;  മൂന്ന് പേർ കൊല്ലപ്പെട്ടു

യുഎസ്എ : അമേരിക്കയിൽ സ്കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മാഡിസൺ അബന്റന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലാണ് സംഭവം.

17 വയസുള്ള തോക്കുധാരിയായ പെൺകുട്ടിയാണ് കുട്ടികൾക്ക് നേർക്ക് വെടിയുതിർത്തത്. ആക്രമണത്തിൽ പലർക്കും പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട് . 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. പ്രതിയും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പ്രതി പുറത്ത് നിന്നും സ്കൂളിലേക്ക് വന്ന് വെടിയുതിർത്തതായി ഒരു ജൂനിയർ വിദ്യാർത്ഥി അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ പൊലീസും വിശദീകരണം നടത്തി വരുന്നു.

ആക്രമണത്തെ തുടർന്ന് സ്കൂൾ പൂട്ടിയിടുകയും വിദ്യാർത്ഥികളെ അടുത്തുള്ള സ്റ്റേഡിയത്തിലേക്ക് മാറ്റുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.

വാർത്ത: നിബു വെള്ളവന്താനം