ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

0
3619

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടിഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 

ഹൃദയ ധമനികളിലെ തടസ്സം അടക്കം നിരവധി രോഗങ്ങൾ മൂലം ചികിത്സയിൽ കഴിഞ്ഞിരുന്ന ഫിലിപ് രാജകുമാരൻ മൂന്നു വർഷത്തോളമായി പൊതു ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. രാജ്ഞിയും രാജകുമാരനും മാർച്ചിൽ കോവിഡ് വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. ഗ്രീക്ക്- ഡാനിഷ് കുടുംബത്തിൽ 1921ന് ആണ് ഫിലിപ് രാജകുമാരൻ ജനിച്ചത്. ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു.

1947ൽ ആണ് ഫിലപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here