നിരീശ്വരവാദികളെക്കാൾ ദൈവ വിശ്വാസികൾ സന്തോഷവാന്മാരെന്ന് പഠനഫലം

0
1887

ചാക്കോ കെ തോമസ്

വാഷിംഗ്ടണ്‍ ഡി‌സി: നിരീശ്വരവാ ദികളെക്കാൾ ദൈവവിശ്വാസി കളായിരിക്കും സന്തോഷകരമായ ജീവിതം നയിക്കുകയെന്ന് അമേരിക്ക ആസ്ഥാനമായ പ്രശസ്ത ഗവേഷക ഏജന്‍സിയായ പ്യൂ റിസേർച്ചിന്റെ പഠനത്തില്‍ വ്യക്തമായി. 24 രാജ്യങ്ങളിലെ വിശ്വാസികളെയും, അവിശ്വാസികളെയും പഠനവിധേയമാക്കിയാണ് പ്യൂ റിസേർച്ച് റിപ്പോർട്ട് തയാറാക്കിയത്. സർവ്വേയിൽ പങ്കെടുത്ത എഴുപത്തിയഞ്ച് ശതമാനത്തോളം ദൈവവിശ്വാസികൾ, അവരുടെ ജീവിതത്തിൽ സന്തോഷവാന്മാരും, സംതൃപ്തരുമാണെന്നും പറഞ്ഞു. ഇത് നിരീശ്വരവാദികളെക്കാൾ, ദൈവ വിശ്വാസികൾക്ക് ഉയർന്ന തോതിൽ മാനസികമായ ആരോഗ്യം ഉണ്ടെന്ന് തെളിയിക്കുകയാണ്. ദൈവത്തിലുള്ള വിശ്വാസം മനുഷ്യരുടെ മുൻപിൽ ഒരു ലക്ഷ്യം വയ്ക്കുകയും ആ ലക്ഷ്യം നിറവേറ്റി ജീവിതത്തിൽ ആനന്ദം കണ്ടെത്താൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നത്.
ദൈവ വിശ്വാസം മനുഷ്യരുടെ ഏകാന്തതയും, വിഷാദവും നിയന്ത്രിക്കുന്നുണ്ട്. മനുഷ്യരുമായി ബന്ധമില്ലെങ്കിലും, ദൈവവുമായി ബന്ധം രൂപപ്പെടുത്തിയെടുക്കുന്നത് ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉളവാക്കുന്നുണ്ട്. ഇതെല്ലാം മനുഷ്യരെ ആനന്ദത്തിലേക്ക് നയിക്കുന്ന ഘടകമാണെന്ന്‍ പ്യൂ ഫലം വ്യക്തമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച് ദൈവ വിശ്വാസികൾ നിരീശ്വരവാദികളെക്കാൾ ജീവിതത്തിൽ മികച്ച തീരുമാനങ്ങളെടുക്കാൻ സാധ്യത കൂടുതലാണ്. പല സൈക്കോളജിസ്റ്റുകൾ പോലും, തങ്ങളുടെ രോഗികൾക്ക് ആശ്വാസകരമായ ജീവിതം നയിക്കാൻ പ്രാര്‍ത്ഥനാപരമായ ജീവിതം തിരഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here