യുദ്ധത്തിനും നീതിനിഷേധത്തിനുമെതിരേ കൈകോർക്കാം -ഫ്രാൻസിസ് മാർപാപ്പ

0
1319

അബുദാബി: യുദ്ധത്തിനും നീതിനിഷേധത്തിനുമെതിരേ കൈകോർക്കാൻ ലോകത്തോട് ആഹ്വാനംചെയ്ത്‌ ഫ്രാൻസിസ് മാർപാപ്പ. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി അബുദാബിയിൽ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ നടന്ന വിശ്വമാനവ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവസഹോദര്യമാണ് ലോകത്തിന് ആവശ്യം. ലോകത്തിലെ വ്യത്യസ്ത മതങ്ങളുടെ പ്രതിനിധികൾ എന്നനിലയ്ക്ക് യുദ്ധത്തിനെതിരേ നിലകൊള്ളുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.

യെമനിലെയും സിറിയയിലെയും ഇറാഖിലെയും ലിബിയയിലെയും യുദ്ധസാഹചര്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാൻ ഇത്തരത്തിൽ സംസാരിക്കുന്നത്. എല്ലാതരം അതിക്രമങ്ങളും നിസ്സംശയം എതിർക്കപ്പെടണം. ഒരുതരത്തിലുള്ള ഹിംസപ്രവൃത്തികളും മതത്തിന്റെപേരിൽ ന്യായീകരിക്കപ്പെടരുത്. ഭീകരവാദത്തിനും വെറുപ്പിനുമെതിരേ ശക്തമായി നിലകൊള്ളുന്നതിനോടൊപ്പം എല്ലാ വിഭാഗക്കാർക്കും വിശ്വാസങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കാനുള്ള അവസരമൊരുക്കുന്ന രാജ്യമായ യു.എ.ഇ.യിൽ വന്ന് സംസാരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മാർപാപ്പ പറഞ്ഞു

ചാക്കോ കെ തോമസ് ബാംഗ്ലൂർ

അബുദാബി: ഫിഫ വേൾഡ് കപ്പ്, ക്ലബ് വേൾഡ് കപ്പ്, എഫ്എഫ്സി ഏഷ്യ കപ്പ്, വേൾഡ് യൂത്ത് ചാംപ്യൻഷിപ് തുടങ്ങി അനേകം രാജ്യാന്തര മത്സരങ്ങള്‍ക്കും പരിപാടികൾക്കും സാക്ഷ്യം വഹിച്ച സഈദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നാളെ കര്‍ത്താവിന്റെ വചനം മുഴങ്ങും. അറേബ്യന്‍ ക്രൈസ്തവ സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന പാപ്പയുടെ പ്രാർഥനാ സംഗമം നാളെയാണ് സ്റ്റേഡിയത്തില്‍ നടക്കുക. 1,35,000 വിശ്വാസികളാണ് പാപ്പയുടെ പ്രാർഥനാ സംഗമത്തിൽ പങ്കെടുക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ടെലിവിഷനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തൽസമയം പരിപാടിയുടെ ഭാഗമാകും.
യുഎഇയ്ക്ക് സഹിഷ്ണുതയുടെ പാഠങ്ങൾ പകർന്നു നൽകിയ രാഷ്ട്രപിതാവ് ഷെയ്ഖ് സഈദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നാമത്തിലുള്ള സ്റ്റേഡിയത്തിൽ സമാധാനത്തിന്റെ ആഗോള വക്താവ് ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കും. വെള്ളിയാഴ്ച എഫ്എഫ്സി ഏഷ്യ കപ്പ് മത്സര ഫൈനൽ നടന്നശേഷം യുദ്ധകാലാടിസ്ഥാനത്തിലാണ് പാപ്പയുടെ പ്രാർഥനയ്ക്കും ശുശ്രൂഷകള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നത്. അതേസമയം പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് അറേബ്യന്‍ മേഖലയില്‍ ഉടനീളം ഒരുക്കിയിരിക്കുന്നത്.

അബുദാബി: പ്രവാസലോകത്തിന് ഇത് ചരിത്ര മുഹൂർത്തം. വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച രാത്രി അബുദാബിയിൽ വന്നിറങ്ങിയപ്പോൾ യു.എ.ഇ. നൽകിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50-നാണ് മാർപാപ്പയെത്തിയത്.

അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ മാർപാപ്പയെ സ്വീകരിക്കാൻ പ്രമുഖ രാജകുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു. യു.എ.ഇ. സഹിഷ്ണുതാവർഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്റെ വരവ് എന്ന പ്രത്യേകതയുണ്ട്. ആദ്യമായാണ് ഒരു മാർപാപ്പ ഗൾഫ് രാജ്യം സന്ദർശിക്കുന്നതെന്നത് മറ്റൊരു സവിശേഷത.

ലോകം ആകാംഷയോടെ ഉറ്റുനോക്കുന്ന സന്ദർശനം മൂന്നുദിവസം നീളും. അറബ്‌ ലോകത്ത് ആദ്യമായി ഒരു മാർപാപ്പ എത്തുന്നു എന്നതിനപ്പുറം നിരവധി പ്രത്യേകതകൾ അവകാശപ്പെടാനുണ്ട് ഈ സന്ദർശനത്തിന്

അബുദാബി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ ഫെബ്രു.3ന് ഞായറാഴ്ച അബുദാബിയിലെത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് റോമിൽനിന്ന് പുറപ്പെടുന്ന മാർപാപ്പ പ്രാദേശികസമയം രാത്രി പത്തു മണിക്ക് അബുദാബി അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ ഇറങ്ങും. ഭരണാധികാരികൾ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിക്കും.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തുന്നത്. ലോകം ആകാംഷയോടെ ഉറ്റുനോക്കുന്ന സന്ദർശനം മൂന്നുദിവസം നീളും. അറബ്‌ ലോകത്ത് ആദ്യമായി ഒരു മാർപാപ്പ എത്തുന്നു എന്നതിനപ്പുറം നിരവധി പ്രത്യേകതകൾ അവകാശപ്പെടാനുണ്ട് ഈ സന്ദർശനത്തിന്.

രാജ്യം സഹിഷ്ണുതാവർഷം കൊണ്ടാടുന്ന വേളയിൽ വിശ്വമാനവികതയും സാഹോദര്യവും ലോകത്തിന് പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ലോക മതസമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കും. തിങ്കളാഴ്ച മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം ലോക സമാധാനത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സംസാരിക്കും. മുതിർന്ന ഇസ്‌ലാം മതപണ്ഡിതനും നേതാവുമായ മുസ്‌ലിം കൗൺസിൽ ഫോർ എൽഡേഴ്‌സ് ചെയർമാൻ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ ത്വയ്യിബും ചടങ്ങിൽ പങ്കെടുക്കും.

ചൊവ്വാഴ്ച അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിക്കും വിശുദ്ധ കുർബാനയ്ക്കും 1.20 ലക്ഷം ആളുകളാണ് മാർപാപ്പയ്ക്കൊപ്പം പങ്കെടുക്കുക. യു.എ.ഇ.യിലെ ക്രൈസ്തവ വിശ്വാസികൾക്ക് പുറമെ, വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും പരിപാടിയിൽ പങ്കെടുക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇതിനായി യു.എ.ഇ.യിൽ എത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം വരുന്ന വിവിധ രാജ്യക്കാരായ കത്തോലിക്കാ സഭാ വിശ്വാസികളുണ്ട് യു.എ.ഇ.യിൽ. 76 ക്രൈസ്തവ ദേവാലയങ്ങളും യു.എ.ഇ.യിലുണ്ട്. ജീവിതത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന ഭാഗ്യമായാണ് വിശ്വാസികൾ മാർപാപ്പയുടെ സന്ദർശനത്തെ കാണുന്നത്.

(Courtesy: Mathrubhumi)

LEAVE A REPLY

Please enter your comment!
Please enter your name here