യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേം ചാൾസ് രാജകുമാരൻ സന്ദർശിക്കും

0
526

ചാക്കോ കെ തോമസ്, ബെംഗളുരു

ലണ്ടന്‍: പലസ്തീൻ പ്രദേശങ്ങളിലേക്കും ഇസ്രായേലിലേക്കും, നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചാൾസ് രാജകുമാരൻ ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമും സന്ദർശിക്കും. ജെറുസലേമിലെ ദി വേൾഡ് ഹോളോകോസ്റ്റ് റിമംബറൻസ് സെന്ററിൽ ജനുവരി 23നു നടക്കുന്ന ചടങ്ങിൽ ചാൾസ് രാജകുമാരൻ പ്രസംഗിക്കും.നാസി തടങ്കൽ പാളയമായിരുന്ന ഓഷ്വിറ്റ്സ് അടച്ചുപൂട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷിക വേളയിലാണ് ചാൾസ് രാജകുമാരൻ ഇസ്രായേൽ സന്ദർശിക്കുന്നതെന്നുളള കാര്യം ശ്രദ്ധേയമാണ്.നാസികൾ നടത്തിയ യഹൂദ കൂട്ടക്കുരുതിയിൽ മരിച്ചവരെ അദ്ദേഹം ആദരിക്കും. രാജകുമാരനെ കൂടാതെ, നാൽപ്പതോളം ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.

ഇസ്രായേൽ, പാലസ്തീൻ നേതാക്കളുമായും ചാൾസ് രാജകുമാരൻ യാത്രാ വേളയിൽ കൂടിക്കാഴ്ച നടത്തും. അമേരിക്ക- ഇറാൻ സംഘർഷം നിലനിൽക്കുന്നതിനാൽ പഴുതുകളടച്ച സുരക്ഷയായിരിക്കും ചാൾസ് രാജകുമാരനായി ഒരുക്കുക. 67 വർഷം ഇംഗ്ലണ്ട് ഭരിച്ച എലിസബത്ത് രാജ്ഞി ഇസ്രായേലോ, പാലസ്തീനോ ഇതുവരെ സന്ദർശിച്ചിട്ടില്ലത്തതിനാൽ ചാൾസ് രാജകുമാരൻ നടത്തുന്ന സന്ദർശനത്തിന് വലിയ പ്രസക്തിയുണ്ട്. പീഡിത ക്രൈസ്തവ സമൂഹത്തിന് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന അപൂർവ്വം ചില ലോക നേതാക്കളിൽ ഒരാളാണ് ചാൾസ് രാജകുമാരൻ.

LEAVE A REPLY

Please enter your comment!
Please enter your name here