ബൈബിളിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്‌ത് ഗ്രീസിലെ പുതിയ പ്രധാനമന്ത്രി

0
810

മോൻസി മാമ്മൻ തിരുവനന്തപുരം

 ഇക്കഴിഞ്ഞ ഗ്രീസ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കിരിയാക്കോസ് മിട്സോടകിസ് അധികാരമേറ്റത് ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട്. സത്യപ്രതിജ്ഞ വാചകങ്ങൾ ഗ്രീക്ക് ഓർത്തഡോസ് സഭ അധ്യക്ഷൻ ആർച്ച്ബിഷപ്പ് ആയിറേനിയോസിന്റെ നേതൃത്വത്തിൽ ചൊല്ലിക്കൊടുത്തു. അദ്ദേഹം ചൊല്ലിയ സത്യപ്രതിജ്ഞ വാചകം ഇപ്രകാരമായിരുന്നു “ഭരണഘടനയെയും നിയമങ്ങളെയും സംരക്ഷിക്കുന്നതിനും ഗ്രീക്ക് ജനതയുടെ പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതിനുമായി വിശുദ്ധ ത്രിത്വത്തിന്റെ പേരിൽ ഞാൻ സത്യം ചെയ്യുന്നു.” കഴിഞ്ഞ പ്രാവശ്യം അധികാരത്തിൽ വന്ന ഇടതുപക്ഷ പ്രധാനമന്ത്രിയായി അധികാരമേറ്റ അലക്സിസ് സ്പിരസ് ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതം കാണിച്ചത് വലിയ വാർത്തയായിരുന്നു . അന്ന് അധികാരത്തിൽ കയറിയ ഇടതുപക്ഷ ഭരണം നാടിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിലില്ലായിമയിലേക്കും നയിച്ചിരുന്നു . ഇടതുപക്ഷം സൈപ്രസിലേക്കുള്ള തുർക്കിഷ് ഇസ്ലാമിക കുടിയേറ്റത്തെപറ്റി മൗനം പാലിച്ചിരുന്നു . മാത്രമല്ല ഗ്രീസ് എന്ന രാജ്യത്തിന്റെ ബദ്ധവൈരികളായ തുർക്കികളെയും അഭയാർത്ഥികളെയും അതിർത്തികൾ തുറന്നിട്ട്‌ സ്വീകരിച്ചിരുന്നു . ഇത് പല സ്ഥലങ്ങളിലും കലാപത്തിനും വർഗ്ഗീയ സംഘർഷങ്ങൾക്കും കാരണം ആയിരുന്നു .അധികാരത്തിൽ വന്നാൽ അനധികൃതമായി നടക്കുന്ന കുടിയേറ്റത്തെയും മതിയായ രേഖകൾ ഇല്ലാതെ വരുന്ന അഭയാർത്ഥികളെ ഡീപോർട് ചെയ്യുമെന്നും ആയിരുന്നു കൺസേർവേറ്റീവ് പാർട്ടി നയം . ഗ്രീസിലെ വേദനാജനകമായ കാലത്തിന് അറുതിയായി. ഗ്രീസ് വീണ്ടും അഭിമാനത്തോടെ തലയുയര്‍ത്തിയിരിക്കുകയാണ് എന്ന് നിയുകത പ്രധാനമന്ത്രി മിട്‌സോടകിസ് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. മാത്രമല്ല സാമ്പത്തിക അസ്ഥിരതയും തൊഴിലില്ലായിമയും മൂലം ഉണ്ടാക്കുന്ന പ്രശ്നങ്ങളും പരിഹരിക്കുമെന്നും ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here