സിംഗപ്പൂർ എയർലൈൻസ് ബെസ്റ്റ് എക്സലൻസ് അവാർഡ് നോബിളിന്

സിംഗപ്പൂർ എയർലൈൻസ് ബെസ്റ്റ് എക്സലൻസ് അവാർഡ് നോബിളിന്

ന്യൂയോർക്ക്: സിംഗപ്പൂർ എയർ ലൈൻസ് എല്ലാംകൊല്ലവും നൽകി വരുന്ന മികച്ച പ്രകടനത്തിനുള്ള ഈ കൊല്ലത്തെ ബെസ്റ്റ് എക്സലൻസ് അവർഡിന് ന്യൂയോർക്ക് എൽമണ്ടിലുള്ള ഷാലേം പെന്തെകോസ്റ്റൽ ചർച്ചിലെ അസോസിയേറ്റ് പാസ്റ്റർ ഷാജി ഡാനിയേലിന്റെ മകൻ നോബിൾ ഷാജി അർഹനായി. എയർലൈൻസ് ഏർപ്പെടുത്തിയിട്ടുള്ള ഈ മികച്ച പുരസ്‌കാരം തേടിയെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണവും നോമ്പിളിന് സ്വന്തം.

പത്തനംതിട്ട വാഴമുട്ടത്ത് നെടുവേലത്ത് കുടുംബാംഗമായ നോബിൾ ജനിച്ചതും വളർന്നതും ബംഗളൂരുവിൽ ആയിരുന്നു. ബാഗ്ലൂരുവിലെ ആത്മീയ ആരാധനകളിൽ നിന്ന് ആർജ്ജിച്ചെടുത്ത ഊർജ്ജം ആത്മീയയമായി പ്രവർത്തനങ്ങളിലും, ICPF പോലുള്ള സുവിശേഷീകരണ പ്രവർത്തനങ്ങളിലും കർമ്മ നിരതനാകുവാൻ സഹായകമായി. കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി കുടുംബാഗങ്ങളോടൊപ്പം ന്യൂയോർക്കിൽ സ്ഥിരം താമസമായ  നോബിൾ അവിടെ ഉള്ള സഭാ പ്രവർത്തനങ്ങളിലും സംഗീത ശുശ്രുഷയിലും സജീവ സാന്നിധ്യം ആണ്.

ദൈവഭക്തിയിലും മാതാപിതാക്കളുടെ അനുസരണയിലും വിധേയപ്പെടുക ആണെങ്കിൽ ജീവിതത്തിൽ ബാക്കിയുള്ളതെല്ലാം ദൈവംനോക്കിക്കൊള്ളും എന്ന ഉപദേശം ആണ് ഈ ചെറുപ്പക്കാരന് താൻജിവിക്കുന്ന സമകാലിന സമൂഹത്തിനോട് പകർന്ന് നൽകുവാനുള്ളത്.

Advertisement