സൺഡേസ്ക്കൂളിൽ ക്ലാസെടുക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റും

0
492

ചാക്കോ കെ തോമസ്, ബെംഗളുരു

ജോര്‍ജ്ജിയ: ഇടുപ്പെല്ലിനു ഒടിവു പറ്റിയതിനെത്തുടർന്നു സൺ‌ഡേ സ്കൂൾ ക്ലാസുകള്‍ താത്ക്കാലികമായി അവസാനിപ്പിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ യേശുവിനെ പ്രഘോഷിക്കുന്നത് പുനഃരാരംഭിച്ചു. ജോർജ്ജിയായിലെ മാറാനാഥാ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ കൂടിയ സമ്മേളനത്തിൽ തനിക്കായി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. തന്റെ മടങ്ങിവരവിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം ക്ലാസ് നയിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം തിരികെയെത്തിയ അദ്ദേഹത്തെ സ്വീകരിക്കുവാനും ക്ലാസിൽ പങ്കെടുക്കുവാനും നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്.
കഴിഞ്ഞ മാസം ഇടുപ്പിനേറ്റ പരിക്കിനെ തുടർന്നാണ്, വർഷങ്ങളായി അദ്ദേഹം നയിച്ചുകൊണ്ടിരുന്ന ഞായറാഴ്ച പ്രബോധനക്ലാസ് താൽകാലികമായി നിർത്തിവച്ചത്. ഡെമോക്രാറ്റിക് പാർട്ടി അംഗമായിരുന്ന ജിമ്മി അമേരിക്കയുടെ 39-ാം പ്രസിഡന്റായിരുന്നു. 1977-1981 കാലയളവിലാണ് അദ്ദേഹം അമേരിക്കയെ നയിച്ചത്. ബാല്യകാലം മുതൽ യേശുവിലുള്ള വിശ്വാസത്തോട് ശക്തമായ ആഭിമുഖ്യം കാണിച്ചിരിന്ന അദ്ദേഹം ഞായറാഴ്ചകള്‍തോറുമുള്ള വേദപാഠക്ലാസുകളിൽ പഠിപ്പിക്കുന്നതിൽ അതീവ തൽപ്പരനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here