പ്രമുഖ ചൈനീസ് ആപ്പുകൾ ഇൻഡ്യയിൽ നിരോധിച്ചു കൊണ്ടു ഉത്തരവിറക്കി കേന്ദ്ര സർക്കാർ

0
2112

മോൻസി മാമ്മൻ തിരുവനന്തപുരം

ന്യൂഡൽഹി: ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. ടിക്ടോകിന് പുറമേ ഷെയർ ഇറ്റ്, യുസി ബ്രൈസർ, ഹെലോ, വി ചാറ്റ്, എക്സെൻഡർ, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെൽഫി സിറ്റി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ആപ്പുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here