ടൈറ്റാനിക്കിന്റെ നഗരത്തില്‍ ആത്മീയ സംഗീത സന്ധ്യ ജൂണ്‍ 29 ന്

ടൈറ്റാനിക്കിന്റെ നഗരത്തില്‍ ആത്മീയ സംഗീത സന്ധ്യ ജൂണ്‍ 29 ന്

ബെല്‍ഫാസ്റ്റ് : ടൈറ്റാനിക് ദുരന്ത സ്മരണകള്‍ ഉറങ്ങുന്ന ബെല്‍ഫാസ്റ്റ് നഗരത്തില്‍ മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പിന്റെ സന്ദേശങ്ങളുമായി ഒരു ആത്മീയ സംഗീത സന്ധ്യ. ജൂണ്‍ 29 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ ഫിനഗി മെഥഡിസ്റ്റു ചര്‍ച്ച് വെസ്ലി ഹാളിലാണ് സംഗീത സന്ധ്യ അരങ്ങേറുന്നത്. 

നിരവധി സംഗീത ആല്‍ബങ്ങളിലൂടെ ശ്രദ്ധേിക്കപ്പെട്ട സുവിശേഷ ഗായിക ടിന ജോയിയാണ് മുഖ്യ ഗായിക. ബെല്‍ഫാസ്റ്റ് ബദേല്‍ ഐപിസി ചര്‍ച്ച് ക്വയര്‍ ഗാന സന്ധ്യയ്ക്കു ചുക്കാന്‍ പിടിക്കും. പാസ്റ്റര്‍ ബോബന്‍ തോമസ് സുവിശേഷ സന്ദേശം നല്‍കും. ബെല്‍ഫാസ്റ്റ് ബഥേല്‍ ഐപിസി ചര്‍ച്ച് ശുശ്രൂഷകൻ പാസ്റ്റര്‍ ജേക്കബ് ജോണ്‍, സുവിശേഷകന്‍ സിബി ജോര്‍ജ്, മോന്‍സി ചാക്കോ, തോമസ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.