നൈജീരിയയിൽ ക്രിസ്തീയ പീഡനം വർധിക്കുന്നു; 2020 മെയ് മാസം വരെ മാത്രം കൊല്ലപ്പെട്ടത് 620 ലധികം ക്രിസ്ത്യാനികൾ

0
1660

നൈജീരിയയിൽ ക്രിസ്തീയ പീഡനം വർധിക്കുന്നു; 2020 മെയ് മാസം വരെ മാത്രം കൊല്ലപ്പെട്ടത് 620 ലധികം ക്രിസ്ത്യാനികൾ

മോൻസി മാമ്മൻ തിരുവനന്തപുരം

ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. നൈജീരിയൻ സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ കണക്കുകൾ പ്രകാരം നൈജീരിയയിൽ 2020 ജനുവരി മുതൽ മെയ് മാസം വരെ മാത്രം 620തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ക്രിസ്ത്യൻ വീടുകൾക്കും ആരാധനലയങ്ങൾക്കും നൈജീരിയയിൽ നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നൈജീരിയയിലെ ഫൂലാനി തീവ്രവാദികളും ഇസ്ലാമിക ഭീകരവാദികളും നടത്തിയ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ക്രിസ്റ്റ്യൻ എമേക ഉമൈഗബാലസിയുടെ നേതൃത്വത്തിലുള്ള അനാംബ്ര ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോയുടെ പ്രസ്താവനയിൽ രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിൽ ബോക്കോ ഹറാം എന്ന തീവ്രവാദി സംഘടനയുടെ നേതൃത്വത്തിലും നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായും ബന്ധമുള്ള തീവ്രവാദികൾ അവരുടെ ക്രിസ്ത്യൻ വിരുദ്ധ അതിക്രമങ്ങൾ ശക്തമാക്കി എന്ന് കണ്ടെത്തിയതായി സൂചിപ്പിക്കുന്നു. 2020 മെയ് മാസം വരെ 620 ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും അവരുടെ ആരാധന, പഠന കേന്ദ്രങ്ങൾ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്തു എന്ന് റിപ്പോർട്ട് ചെയ്തു.
2020 ലെ ആദ്യ നാലര മാസത്തിനിടെ 470 ഓളം പേരേയും ഏപ്രിൽ ആദ്യം മുതൽ മെയ് 14 വരെ 140 ക്രിസ്ത്യാനികളെ ഫുലാനി ഗ്രൂപ്പ് കൊന്നതായി ഗ്രൂപ്പ് റിപ്പോർട്ട് ചെയ്യുന്നു.


ബോക്കോ ഹറാം ജനുവരി മുതൽ 150 ക്രിസ്ത്യാനികളെ കൊന്നതായി കണക്കുകൾ സൂചിപ്പിക്കുന്നത്.2015 ജൂൺ മുതൽ നൈജീരിയയിൽ 11,500 മുതൽ 12,000 വരെ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഓപ്പൺ ഡോർസ് യു‌എസ്‌എയുടെ 2020 വേൾഡ് വാച്ച് ലിസ്റ്റിൽ ക്രൈസ്തവ പീഡനത്തെക്കുറിച്ചുള്ള ലിസ്റ്റിൽ ലോകത്തിലെ ഏറ്റവുമധികം ക്രിസ്തീയ പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ 12-ആം സ്ഥാനത്താണ് നൈജീരിയ. ഓപ്പൺ ഡോർസിന്റെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും കൂടുതൽ അക്രമാസക്തമായ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വംശഹത്യയുടെ തലത്തിലെത്തിയെന്ന ആശങ്കയും അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പുകൾ ഉന്നയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here