ഡോ.രവി സഖറിയാസ് നിത്യതയിൽ

0
2765

ജെസി ഷാജൻ കോട്ടയം

അറ്റ്ലാന്റാ (യു എസ് എ): പ്രശസ്ത ക്രിസ്ത്യൻ അപ്പൊളജിസ്റ്റും വേദശാസ്ത്രജ്ഞനും പ്രഭാഷകനുമായ  ഡോ. രവി സഖറിയാസ് (73) നിത്യതയിൽ ചേർക്കപ്പെട്ടു.

സാധ്യമായ എല്ലാ ചികിത്സകൾക്കു ശേഷവും ഫലം കിട്ടാതായതോടെ അറ്റ്ലാൻ്റയിലുള്ള  സ്വവസതിയിലേക്ക് മാറ്റി. നട്ടെല്ലിൻ്റ കശേരുക്കളെ ബാധിക്കുന്ന അപൂർവ്വവും മാരകവുമായ ക്യാൻസർ ബാധയെ തുടർന്ന് ഏറെ നാളായി ഹൂസ്റ്റണിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ദൈവം തനിക്കായി ഈ ഭൂമിയിൽ ശേഷിപ്പിക്കുന്ന ദിനങ്ങൾ കുടുംബത്തോടൊപ്പം സ്വസ്ഥമായി ചിലവഴിക്കുവാൻ അവരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി RZIM ൻ്റെ ഇപ്പോഴത്തെ CEO കൂടിയായ പുത്രി സാറ ഡേവിസ് സ്റ്റാഫംഗങ്ങൾക്കയച്ച സന്ദേശത്തിൽ അറിയിച്ചു. ഡോക്ടർ രവി സഖറിയ 1984-ൽ സ്ഥാപിച്ച രവി സഖറിയാസ് ഇൻറർനാഷണൽ മിനിസ്ട്രിസിലൂടെ (RZIM) ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിവിധ തുറകളിലുള്ളവരുമായി നിരന്തരം സംവദിച്ചിരുന്നു. ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ വിദഗ്ദ്ധനായിരുന്നു ഡോ.രവി സഖറിയാസ്. ഉയർന്ന ബൗദ്ധിക നിലവാരത്തിലുള്ളവരുടെ  മുതൽ സാധാരണക്കാരുടെ വരെ വിശ്വാസ സംബന്ധിയായതും ബൈബിൾ അടിസ്ഥാനപ്പെടുത്തിയുമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ അദ്ദേഹം നൽകിയിരുന്നു. പ്രശസ്തമായ ടിവി ഷോകൾ, പ്രഭാഷണങ്ങൾ, എന്നിവയിലൂടെ ജനത്തിൻ്റെ ശ്രദ്ധയാകർഷിച്ച ഡോക്ടർ രവി സഖറിയാസ് ഒട്ടേറെ പ്രശസ്ത ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

എല്ലാം അറിയുകയും കാണുകയും ചെയ്യുന്ന പരമാധികാരിയായ നല്ല ദൈവത്തിൻ്റെ (“God Knows All and sees All and is Sovereign and Good” – ഡോ. രവി സഖറിയാസ് പ്രശസ്തമായ വാക്കുകൾ ) വലിയ കരുതലും സ്നേഹവും പ്രകീർത്തിച്ചു കൊണ്ട് മകൾ സാറ എഴുതിയ കുറിപ്പ് അവസാനിപ്പിക്കുന്നത് എല്ലാവരുടെയും പ്രാർഥനക്ക് നന്ദി അറിയിച്ചു കൊണ്ടാണ്.

ലോകത്തിൽ ഇത്രയധികം വ്യക്തികളെ ക്രിസ്തുവിലൂടെ സ്വാധീനിച്ച ഈ പ്രഗത്ഭ ദൈവശാസ്ത്രജ്നും കുടുംബത്തിനും വേണ്ടി താൻ പ്രാർഥിക്കുന്നുവെന്നും എല്ലാവരും തന്നോടു ചേർന്ന് പ്രാർഥിക്കണമെന്നും പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ളിൻ ഗ്രഹാമും ഫെയ്സ് ബുക്ക് കുറിപ്പിലൂടെ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here