2019 സമാധാനത്തിനുള്ള നോബൽ പുരസ്‌കാര ജേതാവ് എത്യോപ്പിയയിലെ പെന്തെക്കോസ്തു നേതാവ്

0
3716

2019 സമാധാനത്തിനുള്ള നോബൽ പുരസ്‌കാര ജേതാവ് എത്യോപ്പിയയിലെ പെന്തെക്കോസ്തു നേതാവ്

മോൻസി മാമ്മൻ, തിരുവനന്തപുരം

2019ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാര ജേതാവായ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് എത്യോപ്യയിലെ പ്രമുഖ ഇവഞ്ചലിക്കൽ പെന്തെക്കോസ്‌തൽ സഭയായ ഫുൾ ഗോസ്പൽ ബിലിവേഴ്‌സ് സഭയുടെ അംഗമാണ്. 2018 ഏപ്രിൽ 2 ന് എത്യോപ്യയുടെ പ്രധാനമന്ത്രിയായി 43കാരനായ അബിയെ തിരഞ്ഞെടുത്തു. താൻ പ്രധാനമന്ത്രിയായി പദവി ഏറ്റെടുക്കുന്ന സമയത്ത് എത്യോപയായിൽ രാഷ്‌ട്രീയമായ സംഘട്ടനങ്ങളും പ്രക്ഷോഭങ്ങളും നിറഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു. എന്നാൽ അധികാരമേറ്റ് രണ്ട് വർഷത്തിനുള്ളിൽ, കിഴക്കൻ ആഫ്രിക്കൻ അയൽ രാജ്യമായ എറിത്രിയയുമായുള്ള അതിർത്തി സംഘർഷം പരിഹരിക്കുന്നതുൾപ്പെടെ അസാധ്യമെന്ന് കരുതപ്പെടുന്ന തരത്തിലുള്ള സമാധാനവും അനുരഞ്ജനവും നേടാൻ എത്യോപ്യയെ പ്രധാനമന്ത്രി അബി അഹമ്മദ് സഹായിച്ചതിനാണ് അദ്ദേഹത്തെ ഈ വർഷത്തെ നോബൽ സമ്മാനം നേടാൻ അർഹനാക്കിയത്.
എത്യോപയയും അയൽരാജ്യമായ എറിത്രിയുമായുള്ള പതിറ്റാണ്ടുകളുടെ രാഷ്ട്രീയ മുരടിപ്പിനും അക്രമണത്തിനുമാണ് അബിയുടെ ഭരണമികവിലൂടെ പരിഹാരം ഉണ്ടാക്കുവാൻ കഴിഞ്ഞത്. അഹമ്മദ് കഴിഞ്ഞ വർഷം എറിത്രിയ പ്രസിഡന്റ് ഇസയാസ് അഫ്‌വെർകിയുമായി സമാധാന കരാർ ഒപ്പിടുകയും അതിനെ തുടർന്നു ഇരുരാജ്യങ്ങളും തമ്മിൽ മുടങ്ങിയിരുന്ന വിമാന യാത്രയും ടെലികമ്മ്യൂണിക്കേഷനും സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ പുനസ്ഥാപിക്കുവാൻ ഇടയാക്കി. വർഷങ്ങളായി ഉള്ള രാഷ്ട്രീയ തർക്കത്തിൽ ഇരു രാജ്യങ്ങളിലെയും 80,000 ജീവൻ നഷ്ടപ്പെട്ടിട്ടുള്ളതായാണ് അനൗദ്യോഗികമായ കണക്കുകൾ സൂചിപ്പിക്കുന്നത്.
അബി അഹമ്മദ് ഒരു മികച്ച രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു തികഞ്ഞ ആത്മീയ നേതാവ് എന്നുള്ളതിന് ഉള്ള മികച്ച ഉദാഹരണമാണ് എത്യോപ്യൻ ഓർത്തഡോക്സ് സഭയിൽ 1991 മുതൽ വിഘടിച്ചു നിന്ന രണ്ടു പ്രബല വിഭാഗങ്ങളെ  അനുരഞ്ജിപ്പിക്കാനും അവരെ ഒരുമിപ്പിച്ചു കൊണ്ടു പോകുവാനും അഹമ്മദ് എന്ന സഭാ നേതാവിന് സാധിച്ചു. എത്യോപ്യൻ ജനസംഖ്യയിൽ ഓർത്തഡോക്സ് വിഭാഗം ഭൂരിപക്ഷ വിഭാഗമാണ്.

സമാധാനത്തിനുള്ള ആഫ്രിക്കയിൽ നിന്നുള്ള 24-മത്തെ നോബൽ സമ്മാന ജേതാവാണ് അഹമ്മദ്; കഴിഞ്ഞ വർഷം ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ (ഡിആർസി) പീഡനത്തിനിരയായവരെ രക്ഷപെടുത്തുന്നതിനായി പ്രവർത്തിച്ച ക്രിസ്ത്യൻ ഡോക്ടർ ഡെനിസ് മുക്വെഗെക്കാണു സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here