യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് എഡ്മൺറ്റോൺ രൂപീകരിച്ചു

എഡ്മൺറ്റോൺ: എഡ്മൺറ്റോൺ പട്ടണത്തിലെ വിവിധ മലയാളം സഭകളുടെ നേതൃത്വത്തിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് എഡ്മൺറ്റോൺ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു.
ഭാരവാഹികളായി പാസ്റ്റർ വിൽസൺ കടവിൽ (ജനറൽ പ്രസിഡണ്ട്), പാസ്റ്റർ ജോഷുവ, പാസ്റ്റർ സാം ഡേവിഡ് (വൈസ് പ്രസിഡൻ്റുമാർ), പാസ്റ്റർ മനീഷ് തോമസ് ( ജനറൽ സെക്രട്ടറി), സൂർജ് ചാക്കപ്പൻ (ജോ. സെക്രട്ടറി),ഡോ.തോമസ് വർഗീസ് (ജന.ട്രഷറാർ) എന്നിവരരെയും കമ്മിറ്റിയംഗങ്ങളായി പാസ്റ്റർ ജോസഫ് ജോർജ്, പാസ്റ്റർ ജേക്കബ് തോമസ്, പ്രൈസ് എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.