"ഫുട്‌ബോളിനായി തട്ടിയ കാലുകൾ ഇനി സുവിശേഷത്തിനായി ഓടും"; മുൻ ബ്രസീലിയൻ ഫുട്‌ബോൾ താരം റോബർട്ടോ ഫെർമിനോ ബ്രസീലിൽ പാസ്റ്റർ ആയി ചുമതലയേറ്റു
വാർത്ത: മോൻസി മാമ്മൻ
മാസിയോ: മുൻ ബ്രസീലിയൻ ഫുട്‌ബോൾ പ്ലെയറും ലിവർപൂൾ സ്‌ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു.
ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ മാതൃസഭയിൽ വെച്ചാണ് സുവിശേഷ ദൗത്യം ഏറ്റെടുത്തത്.
ഫിർമിനയോയും ഭാര്യ ലാരിസ പെരേരയും സോഷ്യൽ മീഡിയയിലൂടെയാണ് പാസ്റ്റർ ആയി ചുമതല ഏൽക്കുന്ന വിവരം അറിയിച്ചത്.
“ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ മുതൽ, നമ്മുടെ ഹൃദയങ്ങളിൽ ഒരു വാഞ്ഛ ജ്വലിക്കുന്നു.നമ്മിൽ എത്തിയ ഈ സ്നേഹം ആളുകൾ അറിയട്ടെ. ഇപ്പോൾ ഞങ്ങൾക്ക് മറ്റൊരു ആഗ്രഹവും ഉത്തരവാദിത്തവും കൂടിയുണ്ട്. ദൈവത്തിൻറെ ഹൃദയത്തോട് ചേർന്ന് രാജ്യത്തോട് സഹകരിക്കുന്ന പാസ്റ്റർ ആയി പ്രവർത്തിക്കാൻ" ആണ് ആഗ്രഹം എന്നാണ് ചുമതല ഏറ്റെടുത്തു പറഞ്ഞത്.
ഒരു പാസ്റ്ററാകുക എന്നത് ഒരു പ്രാരംഭ ലക്ഷ്യമല്ല, മറിച്ച് ക്രിസ്തുവുമായുള്ള തൻ്റെ ഏറ്റുമുട്ടലിൽ നിന്ന് ഉയർന്നുവന്ന ഒരു ദൗത്യമാണെന്നാണ് ഫിർമിനോ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മൂന്ന് വർഷം മുമ്പാണ് ഫിർമിനോയും പെരേരയും മന സഭാ പ്രവർത്തനങ്ങളിൽ വ്യാപ്രിതരായത്.
മുൻ സഹതാരവും ലിവർപൂൾ ഗോൾകീപ്പറുമായ അലിസൺ ബെക്കറുടെ നീന്തൽക്കുളത്തിൽ 2020ലാണ് ഫിർമിനോ സ്നാനമേറ്റത്.
നീന്തൽക്കുളത്തിൽ വെച്ചു ഫിർമിനോ പറഞ്ഞത് : "യേശു സ്‌നേഹമാണ്. [അവിടെ] വിശദീകരണമൊന്നുമില്ല. വിശ്വസിക്കുക. വിശ്വസിക്കുക, പരിശുദ്ധാത്മാവിനെ അനുഭവിക്കുക." എന്നതാണ്.
ഇംഗ്ളീഷ് ക്ലബ് ആയ ലിവർപൂളിനു വേണ്ടി കളിച്ചിട്ടുള്ള , ഫിർമിനോ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, EFL കപ്പ്, 2021-22 ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയ ടീമിന്റെ ഭാഗം ആയിരുന്നു.
ബ്രസീലിനായി 55 മത്സരങ്ങൾ കളിച്ച ഫിർമിനോ 82 ഗോളുകളോടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന ബ്രസീലിയൻ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
നിലവിൽ, റോബർട്ടോ ഫിർമിനോ സൗദി അറേബ്യൻ ക്ലബ് അൽ-അഹ്‌ലിയുമായി തൻ്റെ ഫുട്ബോൾ ജീവിതം തുടരുന്നു, അവിടെ കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും 34 മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയിട്ടുമുണ്ട്.
Advertisement