പാക്കിസ്ഥാനിൽ വിമാന ദുരന്തം; പാക് യാത്ര വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു

0
1930

 

മോൻസി മാമ്മൻ തിരുവനന്തപുരം

കറാച്ചി: പാകിസ്ഥാനില്‍ വന്‍ വിമാനദുരന്തം. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ എ 320 വിമാനമാണ് കറാച്ചി വിമാനത്താവളത്തിനു സമീപം ജനവാസ മേഖലയായ മോഡല്‍ കോളനിയില്‍ തകർന്നു വീണത്.  91യാത്രക്കാരും വിമാനജീവനക്കാരുമുള്‍പ്പെട 107 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ എത്രപേര്‍ക്ക് ജീവഹാനി ഉണ്ടായെന്ന് വ്യക്തമല്ല.
ഇന്നുച്ചക്ക് മൂന്നുമണിയോടെയായിരുന്നു അപകടം.

 

കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് കഷ്ടിച്ച്‌ ഒരുമിനിട്ട് മാത്രമുള്ളപ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടത്. പെട്ടെന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു എന്നാണ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പറയുന്നത്. വീടുകള്‍ക്ക് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തിന്‍റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.പാക് സൈന്യവും ദ്രുതകര്‍മസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here