മെയ് 12 അന്താരാഷ്ട്ര നഴ്‌സിംഗ് ദിനം: കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികൾക്ക് ബിഗ് സല്യൂട്ട്

0
703

മെയ് 12 അന്താരാഷ്ട്ര നഴ്‌സിംഗ് ദിനം : കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികൾക്ക് ബിഗ് സല്യൂട്ട്

മോൻസി മാമ്മൻ തിരുവനന്തപുരം

ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ലോകമെമ്പാടും അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നു.
ഒരു നഴ്‌സ് എന്നതിനുപുറമെ, ഫ്ലോറൻസ് നൈറ്റിംഗേൽ ഒരു സാമൂഹിക പ്രവർത്തക കൂടിയായിരുന്നു . 1854ലെ ക്രിമിയൻ യുദ്ധത്തിൽ ഒരു നഴ്‌സ് എന്ന നിലയിൽ ഫ്ലോറൻസ് നൽകിയ സംഭാവനകൾ അവരെ പ്രശസ്തയാക്കി. യുദ്ധസമയത്ത്, നഴ്സുമാരുടെ മാനേജർ, പരിശീലകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അവർ കോൺസ്റ്റാന്റിനോപ്പിളിൽ പരിക്കേറ്റ സൈനികർക്ക് പരിചരണം സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഫ്ലോറൻസിന്റെ ക്രിയാത്മകമായ പരിശ്രമങ്ങൾ കാരണം, നഴ്സിംഗിന് അനുകൂലമായ പ്രശസ്തി ലഭിക്കുകയും നഴ്‌സിംഗ് സംസ്കാരത്തിന്റെ പ്രതിരൂപമായി മാറുകയും ചെയ്തു.

1860 ൽ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ നൈറ്റിംഗേലിന്റെ നഴ്സിംഗ് സ്കൂൾ സ്ഥാപിച്ചതോടെ ആധുനിക നഴ്സിങ്ങിന്റെ ആരംഭം കുറിച്ചു.
2020 ലും 2021 ലും കോവിഡ് -19 മഹാമാരി മൂലമുണ്ടായ നാശനഷ്ടങ്ങൾ നാം കണ്ടു. 2020 ൽ മഹാമാരി ആരംഭിച്ച് ഏകദേശം രണ്ട് വർഷം പിന്നോടുമ്പോൾ ലോകത്ത് 160 ദശലക്ഷത്തിലധികം കൊറോണ വൈറസ് കേസുകളും 3 ദശലക്ഷത്തിലധികം മരണങ്ങളും ലോകത്ത് കണ്ടു. കൊറോണ എന്ന മഹാമാരി നമ്മുടെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചറിനെ വളരെ പ്രതികൂലമാക്കി. എന്നിരുന്നാലും, സാഹചര്യങ്ങൾ പ്രതികൂലമായിരുന്നിട്ടും , നമ്മുടെ ആരോഗ്യ പ്രവർത്തകർ – ഡോക്ടർമാർ, നഴ്സുമാർ, മറ്റുള്ളവർ – വൈറസിനെതിരെ പോരാടുന്നതിലും ജീവൻ രക്ഷിക്കുന്നതിലും ഇന്നും അവർ മുൻപന്തിയിലാണ്. മാസങ്ങളായി തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലാണ് നമ്മുടെ നഴ്‌സുമാർ. നമ്മുടെ ആരോഗ്യ മേഖലക്ക് നഴ്സുമാരുടെ സംഭാവനകൾ വിസ്മരിക്കുവാൻ കഴിയാത്തതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്. 2020 ഡിസംബർ 31 വരെ 34 രാജ്യങ്ങളിലായി 1.6 ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്ന്കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഐഖ്യദാർഡ്യം പ്രഖ്യാപിക്കാൻ 2021 ലെ അന്താരാഷ്ട്ര നഴ്‌സസ് ദിനം വലിയ പ്രാധാന്യം അർഹിക്കുന്നു. നഴ്‌സുമാർ വഹിക്കുന്ന സുപ്രധാന പങ്ക് ഓർമ്മപ്പെടുത്തുന്നതാണ് കോവിഡ് -19 എന്ന മഹാമാരി.
ഈ മഹാമാരി കാലയളവിൽ നഴ്‌സുമാർ ചെയ്യുന്ന സേവനാത്മകമായ പ്രവർത്തനങ്ങൾ അംഗീകരിക്കപെടുകയും സമൂഹത്തിൽ ആദരികപ്പെടുകയും ചെയ്യേണ്ടതാണ്.  ജോലിയിലെ പ്രതിബദ്ധതയും തൊഴിലിലെ അർപ്പണബോധവും നഴ്‌സിംഗ് മേഖലയെ സമൂഹത്തിൽ വേറിട്ട് നിർത്തുന്നു.

കോവിഡ്-19 ന്റെ പോരാട്ടത്തിൽ ജീവൻ ഹോമിക്കപ്പെട്ട നഴ്സുമാരെ ബഹുമാനപുരസ്കരം സ്മരിക്കുന്നു.
എന്നാൽ പല സാഹചര്യങ്ങളിലും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അതിന്റെതായ പരിഗണനയും തുല്യതയും ലഭിക്കുന്നുവോ എന്നുള്ളത് ഭരണാധികാരികൾ കാര്യഗൗരവമായി തന്നെ ചിന്തിക്കേണ്ടതുണ്ട്. അവർക്ക് നൽകുന്ന വേതന വാഗ്ദാനങ്ങൾ കേവലം ഫേസ്‌ബുക്ക് പോസ്റ്റുകളിലോ ചുമപ്പ്നാടക്കുള്ളിലോ ഒതുങ്ങാതെ പ്രവർത്തിപദത്തിലേക്ക് എത്തട്ടെയെന്നു ആഗ്രഹിക്കുന്നു. നഴ്‌സുമാരുടെ കർമ്മ പ്രവർത്തികൾ നാടിന്റെയും സമൂഹത്തിന്റെയും വളർച്ചക്ക് കാരണമാകുന്നു എന്നുള്ളതിൽ ഇരുപക്ഷമില്ല.

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here