പ്രളയ കെടുതിയിൽ തകർന്നടിഞ്ഞ മലബാറിന് പുനരധിവസമൊരുക്കാൻ സഹായവുമായി ഐ.പി.സി കേരള സ്റ്റേറ്റ് ഇന്ന് ഓഗസ്റ്റ് 13 ന് മലബാറിൽ

0
394

മലബാറിന് പുനരധിവസമൊരുക്കാൻ സഹായവുമായി ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികളും കൗൺസിൽ അംഗങ്ങളും ഇന്ന് ഓഗസ്റ്റ് 13 ന് മലബാറിലേക്ക്

വാർത്ത: ജോജി ഐപ്പ് മാത്യൂസ്

കുമ്പനാട്: മലബാറിൽ വിശ്വാസ സമൂഹം ഏറെയുള്ള നിലമ്പൂരിനെയും വയനാട്, തിരുവമ്പാടി, പാലക്കാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളെയും വിഴുങ്ങിയ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നും നാടിനെ രക്ഷിക്കാൻ ദുരിതാശ്വാസ സഹായ പ്രവർത്തനങ്ങളുമായി ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളും കൗൺസിൽ അംഗങ്ങളും ഇന്ന് ചൊവ്വ ഓഗസ്റ്റ് 13 ന് മലബാറിലേക്ക്.
ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന ഹൈറേഞ്ചിലെ കട്ടപ്പന നിവാസികളോടൊപ്പം ഒരു ദിനം ചിലവഴിച്ച് സഹായ വിതരണം നടത്തിയ ശേഷമാണ് മലബാറിലേക്ക് പോകുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഞായറാഴ്ച്ച പ്രാദേശിക സഭകളിൽ നിന്നും ശേഖരിച്ച സ്തോത്രകാഴ്ച്ചകളും സംഭാവനകളും നേരിട്ട് ഓഫീസിൽ എത്തിക്കുകയോ സ്റ്റേറ്റ് കൗൺസിലിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയോ ചെയ്യാവുന്നതാണ്.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് മുഖേനെ സഹായമെത്തിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയതായി വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി.ഏബ്രഹാം, ആക്ടിങ്ങ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിന്റ് സെക്രട്ടറി ജി.കുഞ്ഞച്ചൻ, ട്രഷറർ പി.എം.ഫിലിപ്പ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പ്രാദേശികമായി യുവജനങ്ങൾ മുന്നിട്ടിറങ്ങാൻ ഭാരവാഹികൾ ആഹ്വാനം ചെയ്തു. പ്രാദേശിക സഭകളിൽ നിന്നും പാസ്റ്റർമാരുടെ ചുമതലയിൽ ഇതിനായി ക്രമീകരണങ്ങൾ ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
I.P.C Kerala State –> Bank Account No: 13490200001343, 
The Federal Bank Ltd; Kumbanad Branch, 
IFSC – FDRL0001349.
HELP LINE PHONE NUMBERS :9526952121, 9447052458.

LEAVE A REPLY

Please enter your comment!
Please enter your name here