49-ാമത് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്‌തി

49-ാമത് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്‌തി
varient
varient
varient

ആലപ്പുഴ: 49-ാമത് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്‌തി.  ഫെബ്രുവരി 9, 10, 11, 12  തീയതികളിൽ ചേപ്പാട് പ്രത്യാശാദീപം ഗ്രൗണ്ടിൽ നടന്ന സമ്മേളനം ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ & സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം ജോർജ് ഉത്‌ഘാടനം ചെയ്തു. ഇവാ. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ കെ. ജെ തോമസ് കുമളി, പാസ്റ്റർ ഏ. ജി ചാക്കോ, സിസ്റ്റർ സൂസൻ തോമസ്, പാസ്റ്റർ ജോസ് തോമസ് ജേക്കബ്‌, പാസ്റ്റർ അജു അലക്സ്‌, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ ജോൺസൺ ശാമുവേൽ, ഡോ. രാജു എം. തോമസ്  വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു.  സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി കൺവെൻഷൻ സമാപിച്ചു.

കൺവൻഷന് മുന്നോടിയായി ഡിസ്ട്രിക്കറ്റ് ഇവാഞ്ചലിസം ബോർഡ്‌, പി വൈ പി എ പ്രവർത്തകരുടെ നേതൃത്വത്തിൽ വിളംബര റാലി & പരസ്യയോഗങ്ങൾ നടത്തപ്പെട്ടു. 

ഉപവാസ പ്രാർത്ഥന, സോദരി സമാജം, സൺ‌ഡേ സ്‌കൂൾ &  പി.വൈ.പി.എ വാർഷികം എന്നിവയും നടന്നു. ഹോളി ഹാർപ്സ് ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർ എൻ.സ്റ്റീഫൻ, പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ മനേഷ് വർഗീസ്, ബ്രദർ കെ. ജോയി, ബ്രദർ സൈമൺ തോമസ് എന്നിവർ നേതൃത്വം നൽകി.

വെസ്‌ലി പി. ഏബ്രഹാം (പബ്ലിസിറ്റി കൺവീനർ) 

 

Advertisement