ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്റർ: ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 8 മുതൽ

ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്റർ:  ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 8 മുതൽ

കായംകുളം: ഐപിസി ആലപ്പുഴ  ഈസ്റ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 8 മുതൽ 13 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും.  

ജൂലൈ 8 ന് രാവിലെ 10 ന് വീയപുരം ഐപിസി ബേഥേൽ ഹാളിൽ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ബി.മോനച്ചൻ ( കായംകുളം ) ഉദ്ഘാടനവും വചന ശുശ്രൂഷയും നിർവഹിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ഐപിസി പള്ളിപ്പാട് ബഥേൽ ഹാൾ, ഐപിസി ചെട്ടികുളങ്ങര ബേഥേൽ, ഐപിസി ഇരമത്തൂർ ബേഥേൽ, ഐപിസി ഫെയ്ത്ത് സെൻറർ കായംകുളം, ഐപിസി പെനിയേൽ പെരിങ്ങലിപ്പുറം എന്നിവിടങ്ങളിൽ യോഗങ്ങൾ നടക്കും.സെൻ്ററിലെ ശുശ്രൂഷകന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

സെൻ്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ എം. ഒ ചെറിയാൻ, സെക്രട്ടറി പാസ്റ്റർ റെജി ചെറിയാൻ, പാസ്റ്റർമാരായ വർഗീസ് വർഗീസ് , ഷാജി വർഗീസ് , ബിജു വി. കെ , ഒ .ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകും.