47-മത് ആലപ്പുഴ കൺവെൻഷന് അനുഗ്രഹീത തുടക്കം

0
2140

ആലപ്പുഴ : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്റർ കൺവെൻഷന് അനുഗ്രഹീത തുടക്കം.സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ സൈമൺ തോമസ് അദ്ധ്യക്ഷത വഹിച്ച പ്രാരംഭ രാത്രിയിൽ സെന്റർ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിച്ചു. “നമ്മൾ ദൈവത്തിന്റെ സംരക്ഷകരാക്കേണ്ട ദൈവം നമ്മെ സംരക്ഷിക്കുമെന്നദ്ദേഹം പറഞ്ഞു.

 

അബുദാബി പോലീസ് ഡിപ്പാർട്മെന്റിൽ ജോലിയോടൊപ്പം അബുദാബി എബനേസർ സഭയുടെ അസ്സോസിയേറ്റ് ശുശ്രുക്ഷകനായ പാസ്റ്റർ ജേക്കബ് സാമുവേൽ മുഖ്യ പ്രഭാഷണം നടത്തി.

“ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ധനസമ്പാദനം മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നത് സുവിശേഷം വിറ്റാണ്. ഭുതശാന്തി, രോഗശാന്തി, വിടുതൽ മഹോത്സവങ്ങൾ അല്ലാ നമുക്ക് വേണ്ടത് ക്രൂശ്ശിക്കപ്പെട്ട ക്രിസ്തുവിനെയാണ് ഉയർത്തേണ്ടത് എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

കൺവെൻഷന്റെ രണ്ടാം ദിനമായ ജനു.30 ന് പാസ്റ്റർ ഫിലിപ്പ് പി. തോമസ് മുഖ്യ സന്ദേശം നൽകും.  യേശുദാസ് ജോർജ് നയിക്കുന്ന ഹോളി ഹാർപ്സ് ചെങ്ങന്നൂർ സംഗീത ശുശ്രുക്ഷയ്ക്ക് നേതൃത്വം നൽകുന്നു

പാസ്റ്റർ എൻ സ്റ്റീഫൻ, പാസ്റ്റർ സൈമൺ തോമസ്, പാസ്റ്റർ ഷിജു സാമുവേൽ, ബ്രദർ കെ. ജോയ്,  കെ.കെ തോമസ് എന്നിവർ ശുശ്രുക്ഷകൾക്ക് നേതൃത്വം നൽകുന്നു

ഉണർവ്വിന്റെ ചരിത്ര സ്മരണകളുണർത്തി ഐ.പി.സി ആലപ്പുഴ കൺവൻഷനു ഇന്നു ജനു. 30 ന് തുടക്കം

ആലപ്പുഴ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ 47-മത് ആലപ്പുഴ കൺവെൻഷൻ  ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ അലപ്പുഴ

ഐശ്വര്യ ആഡിറ്റോറിയത്തിൽ നടക്കും. ദിവസവും വൈകിട്ട് 5:30 മുതൽ 9 വരെയാണ് പൊതുയോഗങ്ങൾ. 
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം നിർവഹിക്കും

പാസ്റ്റർമാരായ സാം ജോർജ്,  ഫിലിപ്പ് പി. തോമസ്, സി. ജോർജ് മാത്യു, ജേക്കബ് സാമുവേൽ,  അനീഷ് ഏലപ്പാറ, അജി ആന്റണി,  അനീഷ് കൊല്ലം, സുവി. ഷിബിൻ ജി. സാമുവേൽ എന്നിവർ പ്രസംഗിക്കും. 

ഫെബ്രുവരി 1, വെള്ളി രാവിലെ 9:30 -01സംയുക്ത ഉപവാസ പ്രാർത്ഥന, ഉച്ചയ്ക്ക് 2:30 മുതൽ 5 വരെ സോദരി സമാജം വാർഷികം, ഫെബ്രുവരി 2, ശനി ഉച്ചയ്ക്ക് 2 മുതൽ 5 വരെ സൺ‌ഡേ സ്കൂൾ, പി വൈ പി എ സംയുക്ത വാർഷികം, ഞായർ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1വരെ സംയുക്ത ആരാധനാ, തിരുവത്താഴ ശുശ്രുക്ഷ, സമാപന സമ്മേളനം എന്നിവ നടക്കും.

പ്രശസ്ത കീബോർഡിസ്റ്റ് യേശുദാസ് ജോർജ്  നയിക്കുന്ന ഹോളി ഹാർപ്സ് ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here