ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് സെന്റർ വാർഷിക ക്യാമ്പിനു അനുഗ്രഹ സമാപ്തി

0
594

 

പാസ്റ്റർ എബ്രഹാം ജോർജ് ക്യാമ്പ് ഉത്ഘാടനം  ചെയ്യുന്നു

അനിൽ കാർത്തികപ്പള്ളി

ഹരിപ്പാട്:- ഐ പി സി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് സെന്റർ വാർഷിക ക്യാമ്പ് 
‘ലോഗോസ് ബീം 2019 ന്’ അനുഗ്രഹീത സമാപ്‌തി

സെപ്റ്റംബർ 9 തിങ്കൾ രാവിലെ ഹരിപ്പാട് കാവൽ മാർത്തോമാ ഡെവലപ്മെന്റ് സെന്ററിൽ രക്ഷാധികാരി പാസ്റ്റർ എബ്രഹാം ജോർജ് ക്യാമ്പ് ഉത്ഘാടനം  ചെയ്തു. പാസ്റ്റർ ജോൺ സാമുവേൽ മരത്തിനാൽ മുഖ്യാതിഥിയായി പങ്കെടുത്തു ദൈവീകസന്ദേശം പങ്കുവെച്ചു. വിവിധ സെക്ഷനുകളിൽ റവ  ബേബി വർഗീസ് ,  സുനിൽ തോമസ് സാമുവേൽ, പാസ്റ്റർ വി പി ഫിലിപ്പ്, ഇവാ.  ഫെയ്ത് ബ്ലെസൻ, പാസ്റ്റർ ബിനു ജോസഫ്,പാസ്റ്റർ സാം ജി എസ് , പാസ്റ്റർ ജോസ് തോമസ് ജേക്കബ്, സിസ്റ്റർ പ്രീതി എന്നിവർ “ദൈവവചനത്തിന്റെ പ്രസക്തി  പുതുതലമുറയിൽ” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു. കിഡ്‍സ് സെഷൻ, ആക്ഷൻ സോങ്ങുകൾ, വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, കരിയർ ഗൈഡൻസ്, പപ്പറ്റ് ഷോ, വിവിധ ഗെയിമുകൾ, ടാലെന്റ്റ് നൈറ്റ്, ചോദ്യോത്തരവേള,അധ്യാപക പരിശീലനം  എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു. പാസ്റ്റർ തോമസ് ഫിലിപ്പ് (ഐ പി സി ജനറൽ ജോയിന്റ്സെക്രട്ടറി) സമാപനസന്ദേശംനല്കി.

182 കുട്ടികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. ഐ പി സി ആലപ്പുഴ വെസ്റ്റ് സെന്റർ  സണ്ടേസ്കൂൾ ചരിത്രത്തിൽ മറക്കാനാകാത്ത ദിനങ്ങൾ സമ്മാനിച്ച വാർഷിക ക്യാമ്പിൽ ഉടനീളം ദൈവീകസാന്നിധ്യം അനുഭവപെട്ടു. ആലപ്പുഴ ശാലേം വോയിസ്  ജെമൽസൺ പി ജേക്കബിന്റെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർമാരായ തോമസ് ചാണ്ടി, പി ബി സൈമൺ, തോമസ് ബാബു, മാത്യു എബ്രഹാം, ഐസക് ജോൺ എന്നിവരുടെ നേതൃത്വത്തിൽ  കമ്മിറ്റി പ്രവർത്തിച്ചു.

Advertisement

 

 

LEAVE A REPLY

Please enter your comment!
Please enter your name here