ജയ്സൺ സോളമൻ തിരുവനന്തപുരം
തിരുവനന്തപുരം : ഐ. പി. സി. ആറാമട ഹെബ്രോൻ സഭയുടെ സുവിശേഷവിഭാഗമായ ഹെബ്രോൻ ഗോസ്പൽ ഔട്ട്റീച്ചിന്റെ ആഭിമുഖ്യത്തിൽ ശിക്ഷണം രക്ഷിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണവും സംഗീത സന്ധ്യയും മാർച്ച് 10 ന് വൈകുന്നേരം 05.30 മുതൽ കിഴക്കേകോട്ട ഗാന്ധിപാർക്കിൽ വച്ച് നടക്കുന്നു. പാ. സുനിൽ സഖറിയ ബോധവത്കരണ സന്ദേശം നൽകും. പാ. നെബു മാത് സൻ അദ്ധ്യക്ഷത വഹിക്കും. പിന്റോ ജോയ്, ജെ. സാമുവേൽ, എസ്. യോഹന്നാൻ, സി ജെയിംസ് എന്നിവർ നേതൃത്വം നൽകും.