ഐപിസി ആയൂർ സെന്റർ വാർഷിക കൺവൻഷൻ ജനു. 30 മുതൽ
വാർത്ത: പാസ്റ്റർ ഷിജു മാത്യു
ആയൂർ. ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ആയൂർ സെന്റർ 34 മത് വാർഷിക കൺവൻഷൻ ജനു. 30 മുതൽ ഫെബ്രുവരി 2 വരെ വയ്യക്കൽ ജംഗ്ഷന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും.
വ്യാഴം വൈകിട്ട് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ.സണ്ണി എബ്രഹാം ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിൽസൻ വർക്കി (ഹൂസ്റ്റൺ), കെ.ജെ തോമസ് കുമളി, അനിഷ് തോമസ് റാന്നി, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും. വെളളി , ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ നടക്കുന്ന യോഗങ്ങളിൽ പാസറ്റർമാരായ നെൽസൺ ഫിലിപ്പ് ,ഡി. സാംകുട്ടി എന്നിവർ പ്രസംഗിക്കും. 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ വുമൺസ് ഫെലോഷിപ്പിൻ്റെ വാർഷിക മീറ്റിങ്ങും1ശനി ഉച്ചകഴിഞ്ഞ് 2 മുതൽ പി വൈ പി എ, സൺഡേ സ്കൂൾ സംയുക്തവർഷികവും നടക്കും. ഫെബ്രുവരി 2 ഞായർ രാവിലെ 8:30 മുതൽ തിരുവത്താഴശുശ്രൂഷയോടുകൂടിയ സംയുക്ത ആരാധനയും സമാപന സമ്മേളനവും നടക്കും. സെൻ്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.