ഐപിസി ബഹ്‌റൈൻ്റെ വേദപഠന ക്ലാസ്സുകൾ ഏപ്രിൽ 28 മുതൽ 

ഐപിസി ബഹ്‌റൈൻ്റെ വേദപഠന ക്ലാസ്സുകൾ ഏപ്രിൽ 28 മുതൽ 

മനാമ: ഐപിസി ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ റിഫ്രഷിങ് ബൈബിൾ സ്റ്റഡി സെഷൻസ് എന്ന പേരിൽ വേദപഠന ക്ലാസ്സുകൾ ഏപ്രിൽ 28 ഞായർ മുതൽ മെയ് 3 വെള്ളിയാഴ്ച വരെ നടക്കും. ഞായർ മുതൽ വ്യാഴം വരെ വൈകിട്ടും വെള്ളിയാഴ്ച രാവിലേയുമാണ് ക്ലാസ്സുകൾ നടക്കുന്നത്.

'Knowing Christ from the Book of Hebrews' (എബ്രായ ലേഖനത്തിലൂടെ യേശുക്രിസ്തുവിനെ അറിയുക) എന്നതാണ് പഠനവിഷയം. പാസ്റ്റർ വി. പി. ഫിലിപ്പ് ക്‌ളാസ്സുകൾ നയിക്കും. ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇസാ ടൗൺ ന്യൂ ഇന്ത്യൻ സ്കൂൾ, സൽമാനിയ ചർച് വില്ല, മനാമ എൻ ഈ സി ഫെല്ലോഷിപ്പ് ഹാൾ എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. 

വിവരങ്ങൾക്ക്: 39955370, 33348997