ഐ.പി.സി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപനം

0
794
:ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷനിൽ പാസ്റ്റർ ഡോ.ബി.വർഗീസ് മണക്കാല (വലത് ) പ്രസംഗിക്കുന്നു

ദൈവമക്കൾ ദൈവത്തെ പ്രസാദിപ്പിച്ചു നിത്യരാജ്യത്തിൽ കാണപ്പെടുവാൻ ഒരുങ്ങുക: ഡോ.ബി.വർഗീസ് മണക്കാല

 

വാർത്ത: ചാക്കോ കെ തോമസ് ബാംഗ്ലൂർ

ബെംഗളുരു: ദൈവമക്കൾ ദൈവത്തെ പ്രസാധദിപ്പിച്ച് നിത്യരാജ്യത്തിനു അവകാശികളാകുവാൻ ഒരുങ്ങിയിരിക്കണമെന്ന് പാസ്റ്റർ ഡോ.ബി.വർഗീസ് പ്രസ്താവിച്ചു. കൊറമംഗല സെന്റ് ഫ്രാൻസീസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ  ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷന്റെ സമാപന ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജിജോയ് മാത്യൂ അദ്ധ്യക്ഷനായിരുന്നു.
സൗത്ത് സെന്റർ പി.വൈ.പി.എ ക്വയർ ഗാനങ്ങൾ ആലപിച്ചു.

പകൽ നടന്ന പി.വൈ.പി.എ വാർഷിക സമ്മേളനത്തിൽ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോൺസൻ ചെറിയാൻ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ടി എസ് മാത്യൂ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 18 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.
പാസ്റ്റർമാരായ സാംസൺ സാമുവേൽ (ജനറൽ കൺവീനർ), ഗ്രേയ്സൺ ഡി.തോമസ് ( പബ്ലിസിറ്റി കൺവീനർ), ഐസക്ക് വർഗീസ് (സൗത്ത് സെൻറർ സെക്രട്ടറി) എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here