ഐപിസി ബാംഗ്ലൂർ വെസ്റ്റ് സെൻറർ വാർഷിക കൺവെൻഷനു അനുഗ്രഹീത തുടക്കം
ബെംഗളൂരു: ലോകമെങ്ങും അരക്ഷിതാവസ്ഥ വാഴുന്ന സാഹചര്യത്തിൽ മനുഷ്യസമൂഹത്തിന് അത്യന്തിക രക്ഷയ്ക്കുള്ള മാർഗം സമാധാനത്തിൻ്റെ നായകനായ യേശുക്രിസ്തുവാണെന്ന് വെസ്റ്റ് സെൻറർ പ്രസിഡൻ്റ് പാസ്റ്റർ റ്റി.ഡി.തോമസ് പ്രസ്താവിച്ചു.
പാസ്റ്റർ ചന്ദ്രമൗലി പ്രസംഗിക്കുന്നു
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ ( ഐ.പി.സി) ബാംഗ്ലൂർ വെസ്റ്റ് സെൻറർ വാർഷിക കൺവെൻഷൻ ചൊക്കസാന്ദ്ര,ടി. ദാസറഹള്ളി മഹിമപ്പ സ്ക്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായും സാമൂഹികമായും അനച്ഛിതത്വം തുടരുന്ന അവസ്ഥയിൽ ജനങ്ങൾ യേശുക്രിസ്തുവിലൂടെയുള്ള സമാധാനവും സന്തോഷവും സ്വീകരിക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ ഗ്ലാഡ്സൺ തോമസ് അധ്യക്ഷനായിരുന്നു.പാസ്റ്റർ ചന്ദ്ര മൗലി (ബെംഗളൂരു) മുഖ്യ പ്രഭാഷണം നടത്തി.
ബാംഗ്ലൂർ വെസ്റ്റ് സെൻറർ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ പി.വൈ.പി.എ , സൺഡെസ്ക്കൂൾ വാർഷിക സമ്മേളനം, സഹോദരി സമ്മേളനം വൈകിട്ട് 6 ന് ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം പാസ്റ്റർ ബി.മോനച്ചൻ (കായംകുളം) പ്രസംഗിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് വെസ്റ്റ് സെൻ്ററിന് കീഴിലുള്ള 11 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടുംകൂടെ കൺവെൻഷൻ സമാപിക്കും.
കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫ്, പാസ്റ്റർ ബി.മോനച്ചൻ (കായംകുളം) എന്നിവർ സമാപന ദിവസം പ്രസംഗിക്കും. പാസ്റ്റർ റ്റി.ഡി.തോമസ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവെൻഷൻ കൺവീനർമാരായ പാസ്റ്റർ ഷാജി ബേബി, ബ്രദർ.ജോർജി ജോസഫ്, പബ്ലിസിറ്റി കൺവീനർമാരായ ബ്രദർ.മാത്യൂ ജോർജ് ,ബ്രദർ.വേണു എന്നിവർ കൺവെൻഷന് നേതൃത്വം നൽകുന്നു.