"പ്രതിസന്ധികളെ ഉണർവിന് മുഖാന്തിരമാക്കണം"... പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്

ഐപിസി ബാംഗ്ലൂർ സെന്റർ വൺ കൺവൻഷന് അനുഗ്രഹീത തുടക്കം

"പ്രതിസന്ധികളെ ഉണർവിന് മുഖാന്തിരമാക്കണം"... പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്
പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ( ഇടത് ) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

ചാക്കോ കെ. തോമസ് , ബെംഗളൂരു

ഐപിസി ബാംഗ്ലൂർ സെന്റർ വൺ കൺവൻഷന് അനുഗ്രഹീത തുടക്കം

"പ്രതിസന്ധികളെ ഉണർവിന് മുഖാന്തിരമാക്കണം"... പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ്

ബെംഗളുരു: ഈ നാളുകളിൽ സഭ നേരിടുന്ന ആത്മീകവും സാമൂഹികവുമായ പ്രതിസന്ധികളെ വേദപുസ്തക വചനങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തി വിശ്വാസികൾ ആത്മീകമായി ഉണരുന്നതിന് തയ്യാറാകണമെന്ന് കർണാടക സ്റ്റേറ്റ് ഐപിസി സെക്രട്ടറിയും സെന്റർ വൺ പ്രസിഡന്റുമായ പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് പറഞ്ഞു.

പാസ്റ്റർ കെ.ജെ.തോമസ് (കുമളി ) പ്രസംഗിക്കുന്നു

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 17-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പ്രതിസന്ധികളെ ഭൗതിക കാഴ്ചപ്പാടോടുകൂടെ വിലയിരുത്തുകയല്ല വിശ്വാസികൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.   പാസ്റ്റർ ജേക്കബ് ഫിലിപ്പ് അധ്യക്ഷനായിരുന്നു. പാസ്റ്റർ കെ.ജെ.തോമസ് ( കുമളി ) പ്രാരംഭ ദിനരാത്രി യോഗത്തിൽ മുഖ്യ പ്രസംഗം നടത്തി.

അനിച്ഛിതത്വം നിറഞ്ഞ ഈ ലോകത്തിൽ യേശുക്രിസ്തുവിലൂടെ മാത്രമെ സമാധാനം ലഭിക്കുകയുള്ളുവെന്ന് പാസ്റ്റർ കെ.ജെ.തോമസ് കുമളി പറഞ്ഞു. ഡിസ്ട്രിക്റ്റ് ക്വയർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.

ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ.എസ്.ജോസഫ്, , രാജു മേത്ര (റാന്നി), ശിവമൂർത്തി എന്നിവർ പ്രസംഗിക്കും. 

വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥനയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐപിസി യുടെ കീഴിലുള്ള 21 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.

പാസ്റ്റർ ടി.എസ്.മാത്യൂ ( ജനറൽ കൺവീനർ), പാസ്റ്റർ ജോർജ് ഏബ്രഹാം (സെൻ്റർ സെക്രട്ടറി), പാസ്റ്റർ ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.

Advertisement