പുതുശക്തി പകർന്ന് ഐപിസി ഭൂട്ടാൻ റീജിയൻ വിമൻസ് കോൺഫറൻസ് സമാപിച്ചു 

പുതുശക്തി പകർന്ന് ഐപിസി ഭൂട്ടാൻ റീജിയൻ വിമൻസ് കോൺഫറൻസ് സമാപിച്ചു 

ദൈവജനത്തെ നശിപ്പിക്കുന്ന ശക്തികളെ തകർക്കുവാൻ എസ്ഥേറുമാർ എഴുന്നേൽക്കണം: സിസ്റ്റർ സൂസൻ തോമസ്

 ഭൂട്ടാൻ: ദൈവജനത്തെ നശിപ്പിക്കുന്ന ഹാമാന്യ ശക്തികളെ തകർക്കുവാൻ എസ്ഥേറുമാർ എഴുന്നേൽക്കണമെന്നും, ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുവാൻ അഭിഷേകത്തിന്റെ ശക്തി നേടണമെന്നും സിസ്റ്റർ സൂസൻ തോമസ് ബഹ്‌റൈൻ പറഞ്ഞു. ഐപിസി ഭൂട്ടാൻ റീജിയൻ സോദരി സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന വിമൻസ് കോൺഫറൻസിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു സിസ്റ്റർ സൂസൻ തോമസ്. 

സിസ്റ്റർ സൂസൻ തോമസ്

ഐപിസി ബെഥേൽ ചർച്ച്, മധു ടി ഗാർഡനിൽ (ഭൂട്ടാൻ ബോർഡർ) ആഗസ്ത് 15ന് നടന്ന ആയിരങ്ങൾ പങ്കെടുത്ത വിമൻസ് കോൺഫറൻസിൽ 300 ലധികം സഹോദരിമാർ മിഷനറിമാരാകാൻ സമർപ്പിക്കപ്പെട്ടു. സോദരി സമാജം പ്രസിഡന്റ് ബ്ലെസി ബെന്നി, ഷൈനി ബോബി എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ ഫിന്നി മാത്യു പ്രഭാഷണം പരിഭാഷപ്പെടുത്തി.

ഐപിസി ഭൂട്ടാൻ റീജിയനു പാസ്റ്റർ അലക്സ് വെട്ടിക്കൽ (പ്രസിഡണ്ട്), പാസ്റ്റർ ബോബി മാത്യു (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി വരുന്നു. 

Advertisement