ഐപിസി പിറവം സെന്‍റര്‍ കണ്‍വെന്‍ഷൻ ഏപ്രിൽ 6 മുതൽ

പിറവം: ഐപിസി പിറവം സെന്‍റര്‍ 39-ാമത് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 6, മുതൽ 9 വരെ വൈകിട്ട് 6 മുതല്‍ 9 വരെ, പിറവം പാറപ്പാലില്‍ ഗ്രൗണ്ടില്‍ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാന്‍, കെ.എം. ജോസഫ്, വില്‍സണ്‍ ജോസഫ്, ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, കെ.ജെ. തോമസ് കുമളി, റവ. ജിജി പോള്‍ കോതമംഗലം തുടങ്ങിയവര്‍ പ്രസംഗിക്കും. റിവൈവല്‍ സിംഗേഴ്സിനൊപ്പം സിസ്റ്റര്‍ ലോവിസ് പോള്‍ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. 9-ാം തീയതി ഞായറാഴ്ച രാവിലെ 8നു ആരംഭിക്കുന്ന സംയുക്തസഭായോഗത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും. പാസ്റ്റര്‍ കെ.പി. വര്‍ഗീസ്, പാസ്റ്റര്‍ സോളമന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നൽകും.
കണ്‍വെന്‍ഷനു മുന്നോടിയായി 2023 മാര്‍ച്ച് 29,30, 31 തീയതികളില്‍ ഐപിസി പിറവം എബനേസര്‍ ഹാളില്‍ ഉപവാസപ്രാര്‍ത്ഥന നടക്കും. സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റർ ബാബു ചെറിയാന്‍, പാസ്റ്റർ ബെന്നി ഫിലിപ്പ്, പാസ്റ്റർ ജോണ്‍സണ്‍ കുണ്ടറ, പാസ്റ്റർ സജി കാനം തുടങ്ങിയവർ ശുശ്രൂഷിക്കും.
കൂടുതൽ വിവരങ്ങൾക്: ഏലിയാസ് കെ.കെ (പബ്ലിസിറ്റി കണ്‍വീനര്‍): 9744409374
Advertisement