ഐപിസി ചെങ്ങന്നൂർ സെന്റർ കൺവൻഷനു തുടക്കമായി;ജനു. 26 ന് സമാപിക്കും

0
200

ചെങ്ങന്നൂർ: ഐപിസി ചെങ്ങന്നൂർ സെന്റർ 30-മത് കൺവൻഷനു തുടക്കമായി. ജനുവരി 22നു പുത്തൻവീട്ടിൽ പടി പഴവന ഗ്രൗണ്ടിൽ ആരംഭിച്ച കൺവൻഷൻ പാസ്റ്റർ ജേക്കബ് കെ ജോൺ ഉദ്ഘാടനം ചെയ്തു. ജനു. 26 നു സമാപിക്കും. പാസ്റ്റർമാരായ കെ. സി ജോൺ , രാജു പൂവക്കാല, രാജു മേത്ര, ബാബു ചെറിയാൻ , കെ. ജെ. തോമസ് , ജെയിംസ് ജോർജ്ജ് , സിസ്റ്റർ സ്റ്റർലാ ലുക്ക്, തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പാസ്റ്റേഴ്‌സ് മീറ്റിംഗ് , ഉപവാസ പ്രാർത്ഥന , പുത്രിക സംഘടനകളുടെ സംയുക്ത വാർഷികം , കർത്തൃ മേശയോട് കൂടിയ സംയുക്ത ആരാധന എന്നിവ നടക്കും. ബെഥേൽ വോയിസ്‌ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here