ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക് കൺവെൻഷൻ ജനു. 31മുതൽ

ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക് കൺവെൻഷൻ ജനു. 31മുതൽ

ചെന്നൈ : ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക്ട് 28 മത് കൺവെൻഷൻ ജനുവരി 31 ഫെബ്രുവരി 1,2 ദിവസങ്ങളിൽ അറുമ്പാക്കം ഗുഡ്ഹോപ്പ് മെട്രിക്കുലേഷൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ഡിസ്ട്രിക്റ്റ്  പ്രസിഡന്റ്‌ പാസ്റ്റർ രാജു എം. ചെറിയൻ ഉദ്ഘാടനം ചെയ്യും.  പാസ്റ്റർമാരായ സാം മാത്യു കേരള, പാസ്റ്റർ ജയ മാത്യൂസ്, പാസ്റ്റർ ടോമി ജോസഫ്, പാസ്റ്റർ ലെവി ചെറിയാൻ എന്നിവർ പ്രസംഗിക്കും.

ഉപവാസ പ്രാർത്ഥന, പി വൈ പി എ, സൺഡേ സ്കൂൾ, വുമൺസ് ഫെലോഷിപ്പ് എന്നിവയുടെ വാർഷികയോഗങ്ങൾ നടക്കും.  ഡിസ്ട്രിക്ട് ക്വയർ ഗാനങ്ങൾ ആലപിക്കും. ഡിസ്ട്രിക്ട് ഭാരവാഹികൾ നേതൃത്വം നല്കും.