ചെന്നൈ : ഐ.പി.സി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23-ാംമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 5, 6, 7 തീയ്യതികളിൽ നടക്കും. ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ രാജു എം. ചെറിയാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സൂം അപ്ലിക്കേഷൻ മുഖേന നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ കിങ്സി ചെല്ലൻ (മാർത്താണ്ഡം), പാസ്റ്റർ ബി. മോനച്ചൻ (കായംകുളം), പാസ്റ്റർ സാം ജോർജ് (ഐ.പി.സി ജനറൽ സെക്രട്ടറി) എന്നിവർ പ്രസംഗിക്കും.
ഡിസ്ട്രിക്ട് പി.വൈ.പി.എ യോടൊപ്പം സിസ്റ്റർ പെർസിസ് ജോൺ (ഡൽഹി) ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ടി.ഓ. ജോണി (സെക്രട്ടറി): 7871632381, സുശീൽ മാത്യു (ട്രഷറാർ): 9840042499.
സൂം ഐ.ഡി: 82887911162 പാസ്കോഡ് : 123456
ഗുഡ്ന്യൂസ് കലണ്ടർ (2021) ഡൗൺലോഡ് ചെയ്യാൻ
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും
Advertisement