ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾ താലന്തു പരിശോധന

ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾ താലന്തു പരിശോധന

ചെന്നൈ: ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾ താലന്തു പരിശോധന 2024 ഒക്ടോബർ 10 വെള്ളിയാഴ്ച്ച പാടി എബനേസർ സ്കൂളിൽ വച്ച് നടന്നു.ഐ.പി.സി മുഗപ്പേർ സണ്ടേസ്കൂൾ ഒന്നാം സ്ഥാനവും ഐ.പി.സി കോടംമ്പാക്കം സണ്ടേസ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ എ. എസ് ഏബ്രഹാം പ്രാർത്ഥിച്ച് ആരംഭിച്ചു.

പാസ്റ്റർ റിജു എം.കുര്യൻ, സഹോദരങ്ങളായ സാജൻ മാത്യു, അലക്സ് ജോർജ്ജ്, എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി താലന്തു പരിശോധനക്ക് നേതൃത്വം നൽകി. മുൻ ഐ പി സി സണ്ടേസ്കൂൾസ് അസ്സോസിയേഷൻ ഡപ്യൂട്ടി ഡയറക്ടർ ഇവാ: കെ.എം കുര്യൻ സമ്മാനദാനം നിർവ്വഹിച്ചു.

Advertisement