ഐപിസി ഛത്തിസ്ഗഢ് സ്റ്റേറ്റ് കൺവൻഷൻ ഒക്ടോ. 30 മുതൽ
ഛത്തിസ്ഗഢ്: ഐപിസി ഛത്തിസ്ഗഢ് സ്റ്റേറ്റ് 19-ാമത് കൺവൻഷൻ ഒക്ടോബർ 30 മുതൽ നവംബർ 3 വരെ ബിലാസ്പൂരിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ. കെ. പി. മാത്യു ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാസ്റ്റർ തോമസ് ജോർജ് (ഓസ്ട്രേലിയ) , പാസ്റ്റർ രാം ബലി സിംഗ് (ഡെറാഡൂൺ), പാസ്റ്റർ ഡോ. സണ്ണി ഫിലിപ്പ് (ന്യുയോർക്ക്) ഡോ. സോബി എബ്രഹം (ഹൂസ്റ്റൺ) തുടങ്ങിയ പ്രസംഗിക്കും. പാസ്റ്റർ ലെനിൽ സാമുവേലും (ഭിലായി) ഐ പി. സി. ഛത്തിസ്ഗഢ് സ്റ്റേറ്റ് ക്വയർ ടീമും സംഗീത ശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ സുരേഷ് എക്ക (പ്രാർത്ഥന), ബ്രദർ ബിനു വർഗീസ് (അക്കോമെഡഷൻ), പാസ്റ്റർ പ്രമോദ് സെബാസ്റ്റ്യൻ (പബ്ളിസ്റ്റി), പാസ്റ്റർ ഷൈജു ഡാനിയേൽ (ക്വയർ), ബ്രദർ ജോസ് ഏബ്രഹാം (ഫുഡ്), ബ്രദർ വികാസ് മണ്ഡൽ (പബ്ളിക്ക് റിലേഷൻസ്), ബ്രദർ ഏം. ജി. ഫിലിപ്പ് (വോളണ്ടിയേഴ്സ്), ബ്രദർ ജയീംസ് ചെറിയാൻ (ഫിനാൻസ്) ബ്രദർ ജോൺ ചാക്കോ (ലൈറ്റ് ആന്റ് സൗണ്ട്) എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷന്റെ അനുഗ്രഹത്തിനായി വിവിധമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
Advertisement