ഐപിസി ചിറയിൻകീഴ് സെന്റർ കൺവെൻഷൻ ഏപ്രിൽ 4 മുതൽ

ഐപിസി ചിറയിൻകീഴ് സെന്റർ കൺവെൻഷൻ ഏപ്രിൽ 4 മുതൽ

വട്ടപ്പാറ: ഐപിസി ചിറയിൻകീഴ് സെൻറർ  27-ാമത് വാർഷിക കൺവൻഷൻ ഏപ്രിൽ  04  വ്യാഴം മുതൽ 07  ഞായർ വരെ  വൈകുന്നേരം  06 മുതൽ 09 വരെ വട്ടപ്പാറ ചിറ്റാഴയ്ക്കു സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ജോയ് പാറക്കൽ, ജെയ്സ് പാണ്ടനാട്, റെജി ശാസ്താംകോട്ട , പി. ജെ ഡാനിയേൽ , കെ. ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച രാവിലെ  10 മുതൽ  1 വരെ ഉപവാസ പ്രാർത്ഥനയും, ശനിയാഴ്ച രാവിലെ  9:30 മുതൽ  01  മണി വരെ ആൽഫാ ബൈബിൾ കോളേജ് ഗ്രാജുവേഷനും , ഞായർ രാവിലെ  9:30 മുതൽ   01  മണി വരെ സംയുക്ത സഭായോഗവും, ഉച്ചയ്ക്ക്  2 മുതൽ 4:30  വരെ സൺഡേ സ്കൂൾ, പി വൈ പി എ & വുമൺസ് ഫെലോഷിപ്പ് സംയുക്ത വാർഷികവും നടക്കും. സെൻറർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Advertisement