ഇരിങ്ങാലക്കുട ഐപിസി സെന്റർ കൺവെൻഷൻ ഓഗസ്റ്റ് 8 മുതൽ

ഇരിങ്ങാലക്കുട ഐപിസി സെന്റർ കൺവെൻഷൻ ഓഗസ്റ്റ് 8 മുതൽ

വാർത്ത: പാസ്റ്റർ സാജൻ സഖറിയ

ഇരിങ്ങാലക്കുട: സഭാവളർച്ചയിലും വികസനപ്രവർത്തനങ്ങളിലും മാതൃകയായ ഇന്ത്യൻ പെന്തെകോസ്തു ദൈവസഭ ഇരിങ്ങാലക്കുട സെന്റർ രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ വർഷം ഓഗസ്റ് 8 വ്യാഴാഴ്ച മുതൽ 11 ഞായറാഴ്ച വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ സെന്ററിന്റെ വാർഷിക കൺവെൻഷൻ നടക്കും.

വ്യാഴാഴ്ച വൈകുന്നേരം 6നു പാസ്റ്റർ ഷിബു തോമസ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ഗെർസിം പി. ജോൺ മീറ്റിംഗ് ഉത്ഘാടനം ചെയ്തു സംസാരിക്കും. പവർ വിഷൻ ടീവി പ്രഭാഷകൻ പാസ്റ്റർ അനീഷ്‌ തോമസ് മുഖ്യ സന്ദേശം നൽകും.

സെന്ററിന്റ രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം അടങ്ങുന്ന സ്മരണിക  കൺവെൻഷനിൽ പ്രകാശനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റഴ്സ് ജോർജ് തോമസ് (സെന്റർ സെക്രട്ടറി ), സുബീഷ് കെ.വി, എബ്രഹാം തോമസ് (സെന്റർ വൈസ് പ്രസിഡൻ്റ്), ഡെജി പി. ജോസ്, സെബാസ്റ്റ്യൻ സാബു എന്നിവർ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ പാസ്റ്റഴ്സ് കെ.ജെ തോമസ്(കുമളി ), ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ പ്രസംഗിക്കും. പകൽയോഗങ്ങളിൽ പാസ്റ്റേഴ്സ് മാത്യു കെ വർഗീസ്(തൃശൂർ ), ചെയ്‌സ് ജോസഫ് (എറണാകുളം ) എന്നിവർ വചനം സംസാരിക്കും.

ഞായറാഴ്ച രാവിലെ 9 മുതൽ നടക്കുന്ന സംയുക്ത ആരാധനയിൽ തിരുവാത്താഴ ശുശ്രൂഷ ഉണ്ടായിരിക്കും. 

സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ.സി. തോമസ് വചനം സംസാരിക്കും. പുത്രിക സംഘടനകളുടെ വാർഷിക മീറ്റിംഗ് ശനിയാഴ്ച ഉച്ചകഴിഞ്ഞു നടക്കും. സെന്റർ ഗായകസംഘം ഗാനങ്ങൾ ആലപിക്കും.

സംയുക്തആരാധനയോടെ ഈ വർഷത്തെ കൺവെൻഷൻ സമാപിക്കും. പാസ്റ്റർ സാജൻ സഖറിയ പബ്ലിസിറ്റി ചെയർമാൻ ആയി പ്രവർത്തിക്കുന്നു.

Advertisement 

Advertisement