വാർത്ത: ബിനോയ് മാത്യു തിരുവല്ല
ചങ്ങനാശ്ശേരി: ഐപിസി ചങ്ങനാശ്ശേരി (ഈസ്ററ് ) സെന്റർ കൺവൻഷൻ മെയ് 2–5 വരേ ചാഞ്ഞോടി സഭാ ഗ്രൗണ്ടിൽ നടക്കും. ഡിസ്ട്രിക്ട് മിനിസ്റ്റർ ജോർജീ വർഗീസ് ഉദ്ഘാടനം ചെയുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ അജി ആന്റണി, അനിൽ കൊടിത്തോട്ടം, ഫിലിപ്പ്. പി. തോമസ്, ഷിബു നെടുവേലിൽ തുടങ്ങിയവർ പ്രസംഗിക്കും. ശുശ്രുഷക സമ്മേളനം, ഉപവാസ പ്രാർത്ഥന എന്നിവയും, ഞായറാഴ്ച കർത്തൃ മേശയോട് കൂടിയ സയുക്ത ആരാധനയും, സമാപന സമ്മേളനവും നടക്കും. പാസ്റ്റർമാരായ പി. എ. എബ്രഹാം, വി. കെ. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകും.