നവം.15: ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ പ്രാർഥനാദിനം
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ്റെ അനുഗ്രഹത്തിനായി നവം.15 വെള്ളിയാഴ്ച പ്രാർഥനാദിനമായി വേർതിരിച്ചിരിക്കുന്നതായി സ്റ്റേറ്റ് കൗൺസിൽ പത്രകുറിപ്പിലൂടെ അറിയിച്ചു.
ഡിസം. 4 മുതൽ 8 വരെ നിലമ്പൂർ പാലുണ്ടയിൽ നടക്കുന്ന കൺവൻഷൻ്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും നടന്നു വരുന്നതായി സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി തോമസ് , സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ അറിയിച്ചു. അന്നേ ദിവസം കേരളത്തിലെ എല്ലാ സഭകളിലും പ്രത്യേക സമയം വേർതിരിച്ച് കൺവൻഷൻ്റെ അനുഗ്രഹത്തിനായും വിവിധ ആവശ്യങ്ങൾക്കായും പ്രാർത്ഥിക്കണമെന്നാണ് അറിയിപ്പ്.
വിവിധ ജില്ലകളിൽ ഇതിനോടകം പ്രാർഥന സംഗമങ്ങൾ നടത്തി. കണ്ണൂർ , ഈങ്ങപ്പുഴ , കല്ലടിക്കോട് (പാലക്കാട്) , പെരിന്തൽമണ്ണ , വടക്കഞ്ചേരി എന്നിവിടങ്ങളിൽ പ്രാർഥനകൾ നടത്തി. കൺവീനർ പാസ്റ്റർ വി.ടി. അന്ത്രയോസ് , പാസ്റ്റർ ജോൺ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നല്കുന്നു.
നവം. 1 മുതൽ എല്ലാ ദിവസവും രാത്രി 9 ന് സൂം പ്ലാറ്റ്ഫോമിൽ പ്രാർഥന നടക്കും.
കരുവഞ്ചാൽ (കണ്ണൂർ) , നിലമ്പൂർ, വടക്കഞ്ചേരി, പട്ടിക്കാട് (തൃശൂർ) എന്നിവിടങ്ങളിൽ നടന്ന പ്രൊമോഷണൽ മീറ്റിംഗുകളിൽ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ , പാസ്റ്റർ രാജു ആനിക്കാട് , ജയിംസ് ജോർജ് വേങ്ങൂർ എന്നിവർ പങ്കെടുത്തു. കൺവൻഷൻ കോർഡിനേറ്റർമാരായ പാസ്റ്റർ ബിജോയ് കുര്യാക്കോസ് , സജി മത്തായി കാതേട്ട് , ജയിംസ് വർക്കി നിലമ്പൂർ എന്നിവർ നേതൃത്വം നല്കി. വിവിധയിടങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ അലക്സ് പാപ്പച്ചൻ, തോമസ് ജേക്കബ് , എബ്രഹാം വടക്കേത്ത് , എൻ. വി. ദാനിയേൽ (തൃശൂർ) , ജോസ് മിസ്പ, പാസ്റ്റർ റെജി ഗോവിന്ദാപുരം , ജെയിസൺ സോളമൻ എന്നിവർ പങ്കെടുത്തു.
വിവിധ സഭകളിൽ നിന്നും തിരെഞ്ഞെടുത്ത 50 പേർ അടങ്ങിയ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്കു വേണ്ട റിഹേഴ്ൽ ചെയ്തു വരുന്നു. സജി വെൺമണി , ജോസ് മിസ്പ , പാസ്റ്റർ സ്റ്റീഫൻ മാത്യു തുടങ്ങിയവർ നേതൃത്വം നല്കി.