ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജം: ത്രിദിന സുവിശേഷ യോഗം ജൂൺ 17 ഇന്ന് മുതൽ
ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 17, 18, 19 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെ സുവിശേഷ യോഗങ്ങൾ നടക്ക. ഐ.പി.സി. ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡൻ്റും, സീനിയർ ശുശ്രൂഷകനും, രക്ഷാധികാരിയുമായ പാസ്റ്റർ കെ. ജോയി മീറ്റിംഗ് ഉൽഘാടനം ചെയ്യും.
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്, സിസ്റ്റർ രേഷ്മ തോമസ് (ഒക് ലഹോമ), സിസ്റ്റർ കരൻ തോമസ് (കാലിഫോർണിയ) എന്നിവർ ദൈവവചന സന്ദേശങ്ങൾ നൽകും.
പാസ്റ്റർ സ്റ്റാൻലി ഐസക്, ഗ്ലാഡ്സൺ ബിജു, ഇവഞ്ചലിസ്റ്റ് ആൻസൺ എബ്രഹാം എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.