ഐപിസി ഈസ്റ്റേൺ റീജിയൻ വാർഷിക കൺവെൻഷൻ ഒക്ടോബർ 4 മുതൽ

ഐപിസി ഈസ്റ്റേൺ റീജിയൻ വാർഷിക കൺവെൻഷൻ ഒക്ടോബർ 4 മുതൽ

ന്യൂയോർക്ക് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ റീജിയണുകളിൽ ഒന്നായ ഈസ്റ്റേൺ റീജിയന്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ 4,5,6 തീയതികളിൽ ക്യൂൻസ് ബോറോ കമ്മ്യൂണിറ്റി കോളേജിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 7 ന് ഐപിസി ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് റവ. ജോസഫ് വില്യംസ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ റവ. ഫെയ്ത് ബ്ലെസൻ , റവ. സിബി തോമസ്, സിസ്റ്റർ ഫെബി സതീഷ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് പൊതുസമ്മേളനം നടക്കും. ഞായറാഴ്ച 9 മണി മുതൽ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ശനിയാഴ്ച രാത്രിയിലെ പൊതുയോഗവും, ഞായറാഴ്ച ആരാധനയും ഇംഗ്ലീഷ് മലയാളം ഭാഷകളിൽ പ്രത്യേകമായി നടത്തപ്പെടുന്നതാണ്.

ശനിയാഴ്ച പകൽ രണ്ടുമണിക്ക് സിസ്റ്റേഴ്സ് മീറ്റിംഗും, നാലുമണിക്ക് സൺഡേ സ്കൂൾ വാർഷികവും ഇതോടനുബന്ധിച്ച് നടക്കും. സൺഡേസ്‌കൂൾ റീജിയൻ തലത്തിൽ നടത്തിയ പരീക്ഷയിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും സ മ്മാനദാനവും നൽകും. സഹോദരിമാരുടെ മീറ്റിം ഗിൽ സിസ്റ്റർ ഫെബി സതീഷ് പ്രസംഗിക്കും. യുവജനങ്ങൾക്കായി ശനിയാഴ്ച്‌ച രാത്രിയിൽ പ്രത്യേക സ മ്മേളനം നടക്കും. റവ. സിബി തോമ സ് പ്രസംഗിക്കും.

ന്യൂയോർക് ആസ്ഥാനമായി അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്ടൺ മുതൽ ബോസ്റ്റൺ വരെയുള്ള അമേരിക്കയുടെ വടക്കു കിഴക്കൻ പട്ടണങ്ങളിലെ ഐപിസി സഭകളുടെ വാർഷിക ആത്മീയ സംഗമം ആണിത്. ന്യൂയോർക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, മാസച്ചുസെറ്റ്‌സ് , ഡെലവേർ, കണക്ടിക്കട് എന്നീ സ്റ്റേറ്റുകളാണ് ഐപിസി ഈസ്റ്റേൺ റീജിയനിൽ ഉള്ളത്  

 റീജിയന്റെ പ്രവർത്തനങ്ങൾക്ക് റവ. ജോസഫ് വില്യംസ് പ്രസിഡന്റ്, റവ. മാത്യു ഫിലിപ്പ് വൈസ് പ്രസിഡന്റ്, റവ.ബാബു തോമസ് സെക്രട്ടറി, ജോൺസൺ ജോർജ് ജോയിന്റ് സെക്രട്ടറി, ബേവൻ തോമസ് ട്രഷറർ എന്നിവർ നേതൃത്വം നൽകുന്നു. പാസ്റ്റർ അല ക്സ് ഉമ്മൻ (പിവൈപിഎ), പാസ്റ്റർ ശാമുവേൽ തോമസ് (സൺഡേസ് കൂൾ), ഡോ. ഷൈനി റോജൻ (സോ ദരി സമാജം) എന്നിവർ നേതൃത്വം നൽകുന്നു.