ഐപിസി ഈസ്റ്റേൺ റീജിയൻ കൺവൻഷൻ ഒക്ടോ.6 മുതൽ

ഐപിസി ഈസ്റ്റേൺ റീജിയൻ കൺവൻഷൻ ഒക്ടോ.6  മുതൽ

ന്യൂയോർക്ക്: ഐപിസിയിലെ വിദേശ റീജിയനുകളിൽ വലിയ റീജിയനുകളിൽ ഒന്നായ ഐപിസി ഈസ്റ്റേൺ റീജിയൻ നോർത്ത് അമേരിക്കയുടെ വാർഷിക കൺവൻഷൻ നാളെ ഒക്ടോ. 6 വെള്ളിയാഴ്ച്ച മുതൽ 8 ഞായർ വരെ  നടക്കും. 

വെള്ളിയാഴ്ച്ച വൈകിട്ട് 7ന്  റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) മുഖ്യപസംഗകനായിരിക്കും. ശനിയാഴ്ച പകൽ 2 ന് സണ്ടേസ്കൂളിന്റെയും ഉച്ച കഴിഞ്ഞ് 4 ന് സഹോദരിമാരുടെയും സമ്മേളനങ്ങൾ നടക്കും. സണ്ടേസ്കൂൾ റീജിയൻ തലത്തിൽ നടത്തിയ പരീക്ഷയിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനദാനവും നൽകും.

വെള്ളി, ശനി ദിവസങ്ങളിലെ മീറ്റിംഗുകൾ ക്യൂൻസ് സെന്റ് ജോൺസ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിലും, ഞായറാഴ്ച്ച സംയുക്ത ആരാധന ക്യൂൻസ് കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിലും ആണ് നടക്കുന്നത്. സഹോദരിമാരുടെ മീറ്റിംഗിൽ സിസ്റ്റർ ഷീബ ചാൾസ് ചാണ്ടി പ്രസംഗിക്കും. യുവജനങ്ങൾക്കായി ശനിയാഴ്ച രാത്രിയിൽ പ്രത്യേക സമ്മേളനം നടക്കും. റവ. സിബി തോമസ് പ്രസംഗിക്കും. 

പാസ്റ്റർ ജോസഫ് വില്യംസ് (പ്രസിഡന്റ്), പാസ്റ്റർ മാത്യു ഫിലിപ്പ് (വൈസ് പ്രസിഡന്റ് ), പാസ്റ്റർ ബാബു തോമസ് (സെക്രട്ടറി), ജോൺസൺ ജോർജ് (ജോ. സെക്രട്ടറി),  ബേബൻ തോമസ് (ട്രഷറർ) എന്നിവർ റീജിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ അലക്സ് ഉമ്മൻ (പിവൈപിഎ), പാസ്റ്റർ ശാമുവേൽ തോമസ് (സൺഡേസ്കൂൾ), ഡോ. ഷൈനി റോജൻ (സോദരി സമാജം) എന്നിവർ നേതൃത്വം നൽകുന്നു.

അമേരിക്കയുടെ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഈസ്റ്റേൺ റീജിയൻ വ്യാപിച്ചു കിടക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഇസ്റ്റേൺ റീജിയണിൽ തലസ്ഥാന  നഗരമായ വാഷിംഗ്ടൺ, , ന്യൂജേഴ്‌സി, ഫിലഡൽഫിയ, ബോസ്റ്റൺ വരെയുള്ള പട്ടണങ്ങളിലെ സഭാപ്രവർത്തനങ്ങൾ ഇസ്റ്റേൺ റീജിയനിൽ ഉൾപ്പെടുന്നു.

Advertisement